ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'എന്റേതായിരിക്കൂ'; മലൈകയ്ക്ക് പിറന്നാളാശംസകളുമായി അര്‍ജുന്‍ കപൂര്‍

നിന്റെ മാത്രമായിരിക്കും എന്നാണ് ഇതിന് മറുപടിയായി മലൈക കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി മലൈക അറോറയുടെ 49ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ആരാധകരുടെ മനം കവരുന്നത് മലൈകയുടെ കാമുകിയും നടനുമായ അര്‍ജുന്‍ കപൂറിന്റെ പിറന്നാള്‍ ആശംസയാണ്. 

മലൈകയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രത്തിനൊപ്പമാണ് അര്‍ജുന്‍ കപൂറിന്റെ പോസ്റ്റ്. ഹാപ്പി ബര്‍ത്ത്‌ഡേ ബേബി, നീ നീയായി ഇരിക്കൂ, സന്തോഷത്തോടെയിരിക്കൂ, എന്റേതായിരിക്കൂ.- എന്നാണ് കുറിച്ചത്. നിന്റെ മാത്രമായിരിക്കും എന്നാണ് ഇതിന് മറുപടിയായി മലൈക കുറിച്ചത്.

2018 മുതലാണ് ഇരുവരും പ്രണയത്തിലാവുന്നത്. അര്‍ജുനുമായി അടുത്തതിന് പിന്നാലെയാണ് നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹബന്ധം മലൈക ഉപേക്ഷിക്കുന്നത്. വിവാഹമോചനത്തിന് ശേഷം 2019ലാണ് പ്രണയത്തിലാണെന്ന വിവരം ഇവർ ആരാധകരെ അറിയിക്കുന്നത്. അർജുൻ കപൂറിനേക്കാളും പ്രായമുണ്ടെന്ന് പറഞ്ഞ് രൂക്ഷമായ സൈബർ ആക്രമണത്തിനാണ് ഇവർ ഇരയാകാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി