അരവിന്ദ് ജോഷി/ചിത്രം: ട്വിറ്റർ 
Entertainment

നടന്‍ അരവിന്ദ് ജോഷി അന്തരിച്ചു

ഹൃദയത്തില്‍ അണുബാധ ഉണ്ടായതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ഗുജറാത്തി നടനും നടന്‍ ഷര്‍മാന്‍ ജോഷിയുടെ പിതാവുമായ അരവിന്ദ് ജോഷി അന്തരിച്ചു. 84 വയസ്സായിരുന്നു. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. പ്രായാധിക്യമാണ് മരണകാരണം. 

ഹൃദയത്തില്‍ അണുബാധ ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു നടനെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മരണം. നടന്റെ അന്ത്യകര്‍മ്മങ്ങള്‍ ഇന്ന് ഉച്ചയ്ക്കുശേഷം മുംബൈയില്‍ വച്ച് നടത്തി. നടന്റെ വിയോഗത്തില്‍ പ്രമുഖരടക്കം നിരവധിപ്പേരാണ് ദുഃഖം രേഖപ്പെടുത്തിയത്. 

ഷര്‍മാന്‍ ജോഷിയെക്കൂടാതെ മാനസി ജോഷി എന്നൊരു മകള്‍ കൂടി അരവിന്ദിനുണ്ട്. ടിവി താരം രോഹിത് റോയി ആണ് മാനസിയുടെ ഭര്‍ത്താവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്