ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

എത്തിയത് ക്രച്ചസിന്റെ സഹായത്തിൽ; ജോമോൻ ടി ജോണിന്റെ കല്യാണം അടിച്ചുപൊളിച്ച് ആസിഫ് അലി, ചിത്രങ്ങൾ

വയ്യാത്ത കാലുമായാണ് താരം വിവാഹത്തിന് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടുത്തിടെയാണ് നടൻ ആസിഫ് അലിക്ക് കാലിന് പരിക്കേൽക്കുന്നത്. ഷൂട്ടിങ് പരിശീലനം നടത്തുന്നതിനിടെ കാൽമുട്ടിനാണ് താരത്തിന് പരിക്കേറ്റത്. ​ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇപ്പോൾ വിശ്രമത്തിലാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഛായാ​ഗ്രാഹകൻ ജോമോൻ ടി ജോണിന്റെ വിവാഹത്തിന് എത്തിയ ആസിഫിന്റെ ചിത്രങ്ങളാണ്. 

വയ്യാത്ത കാലുമായാണ് താരം വിവാഹത്തിന് എത്തിയത്. ക്രച്ചസിന്റെ സഹായത്തോടെയാണ് ആസിഫ് വിവാഹ വേദിയിൽ എത്തിയത്. എന്നാൽ കാലിലെ പരിക്കൊന്നും താരത്തിന്റെ ആവേശം കുറച്ചില്ല. കല്യാണ ചെക്കനൊപ്പം കട്ടയ്ക്ക് ആസിഫും ടീമും ഉണ്ടായിരുന്നു.  കുടുംബവും താരത്തിനൊപ്പമുണ്ടായിരുന്നു. ഗണപതി, ഷമീർ മുഹമ്മദ്, വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ ശ്രീനിവാസൻ തുടങ്ങി നിരവധിപ്പേർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

‘ടിക്കി ടാക്ക’ എന്ന സിനിമയുടെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെയാണ് ആസിഫിനു പരുക്കേൽക്കുന്നത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. അഞ്ച് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആക്ഷൻ പ്രാധാന്യത്തോടെ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത്ത് വിഎസ് ആണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍