ബാല 
Entertainment

'മനസ്സ് നൊന്ത് ചോദിക്കുന്നു, ഞാന്‍ റേപ്പ് ചെയ്യുന്ന ആളാണോ?'; എലിസബത്തിനെതിരെ പരാതിയുമായി ബാല

കേരളത്തില്‍ ആര്‍ക്കെങ്കിലും പൈസയില്ലെങ്കില്‍ എന്നെ കുറിച്ച് മോശമായി സംസാരിച്ചാല്‍ കാശുണ്ടാക്കാന്‍ പറ്റും. ഇത് ഒരു തൊഴിലായി എടുക്കുകയാണ്. ഒരു സെലിബ്രേറ്റിയെ പേരെടുത്ത് വിളിച്ച് വലിയ രീതിയില്‍ അപമാനിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍പങ്കാളി എലിസബത്ത്, മുന്‍ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്‌സ് എന്നിവര്‍ക്കെതിരേ പേലീസില്‍ പരാതി നല്‍കി നടന്‍ ബാല. സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് പരാതി. സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ തോതിലുള്ള തര്‍ക്കം നടക്കുന്നതിനിടെയാണ് എലിസബത്തിനെതിരേ ബാല പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഭാര്യ കോകിലയ്‌ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ബാല പരാതി നല്‍കിയത്.

'എന്നെയും കുടുംബത്തെയും ഹരാസ് ചെയ്യുകയാണ് ലക്ഷ്യം. കേരളത്തില്‍ ആര്‍ക്കെങ്കിലും പൈസയില്ലെങ്കില്‍ എന്നെ കുറിച്ച് മോശമായി സംസാരിച്ചാല്‍ കാശുണ്ടാക്കാന്‍ പറ്റും. ഇത് ഒരു തൊഴിലായി എടുക്കുകയാണ്. ഒരു സെലിബ്രേറ്റിയെ പേരെടുത്ത് വിളിച്ച് വലിയ രീതിയില്‍ അപമാനിക്കുന്നു. ഭാര്യ കോകിലയെ എടീ, വാടി എന്ന് വിളിക്കുന്നു. ഇത് എവിടുത്തെ സംസ്‌കാരമാണ്. ഇത് എന്റെ അച്ഛനും അമ്മയും എങ്ങനെ സഹിക്കും. ഇതിന് ഒരു അവസാനം വേണ്ടേ'- ബാല ചോദിച്ചു.

'വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ ഓരോന്ന് ഓരോന്നായി വരുന്നത്. മനസ് നൊന്ത് ഒരു ചോദ്യം ചോദിക്കട്ടെ. ഞാന്‍ ഒരു റേപ്പ് ചെയ്യുന്ന ആളാണോ?. ഒരു സ്ത്രീയെ ഒരാള്‍ ഒന്നര രണ്ടുവര്‍ഷം റേപ്പ് ചെയ്തുകൊണ്ടിരിക്കുമോ?. ഒരാളെ ഒരു തവണയല്ലേ ചെയ്താല്‍ അല്ലേ റേപ്പ്. പിന്നെയും പിന്നെയും ചെയ്യുന്നതാണോ റേപ്പ്. ഞാന്‍ ഒരു കിഡ്‌നി രോഗിയാണ്. ഓപ്പറേഷന്‍ കഴിഞ്ഞപ്പോഴാണ് എലിസബത്ത് വന്നത്. അതിന് മുന്‍പ് എലിസബത്ത് എവിടെയായിരുന്നു. കഴിഞ്ഞ ഒന്നരക്കൊല്ലം എലിസബത്ത് എവിടെയായിരുന്നു'.

'എലിസബത്തിന്റെ ഹസ്‌ബെന്റിനെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല രണ്ടുപേരും ഡോക്ടര്‍മാരായിരുന്നു. എന്തുകൊണ്ടാണ് വിവാഹമോചനം നേടിയത്. എലിസബത്തിന് നീതി വേണമെന്ന് പറയുമ്പോള്‍ മെയില്‍ ഡോക്ടറായ ഭര്‍ത്താവിന് നീതി വേണ്ടെയന്ന് ഞാന്‍ ചോദിക്കും. അയാളുടെ അവസ്ഥയെന്താണെന്ന് അറിയാമോ?. വിവാഹമോചനം ഉണ്ടാകുന്നത് ഭയങ്കര കഷ്ടമാണ്. ഇപ്പോള്‍ കല്യാണ ജീവിതത്തില്‍ ഞാന്‍ സന്തോഷമായി പോകുകയാണ്. പരാതി കൊടുത്തത് കൊണ്ട് കൂടുതലായി ഒന്നും പറയുന്നില്ല. ദൈവം തിരിച്ചുതന്ന ജീവിതം എടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ ജീവിസന്തോഷത്തോടെ ജീവിക്കുന്നതും ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലേ'- ബാല ചോദിച്ചു.

സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് ബാലയുടെ പരാതി. യൂട്യൂബര്‍ അജു അലക്‌സുമായി ചേര്‍ന്നാണ് ഈ അപവാദപ്രചാരണം നടത്തുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു. അതിന് വഴങ്ങിയില്ല. അതിന് പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT