Kokila, Bala വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്റെ സ്വത്തെല്ലാം കോകിലയ്ക്ക് കൊടുത്തു, ഞാനിപ്പോൾ പാപ്പരാണ്; വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാം'

വില ഒന്‍പത് ലക്ഷത്തോളമാണെന്നും ബാല പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തന്റെ ഭാ​ര്യ കോകിലയുടെ പിറന്നാൾ വലിയ ആഘോഷമാക്കിയിരുന്നു നടൻ ബാല. കുടുംബത്തിനൊപ്പം വിപുലമായ ആഘോഷമായിരുന്നു നടത്തിയത്. പിറന്നാൾ ആഘോഷത്തിനിടെ ഭാര്യയോടുള്ള പ്രണയവും വിശ്വാസവും തുറന്നുപറയുകയാണ് ബാല. തന്‍റെ സ്വത്ത് മുഴവന്‍ കോകിലയ്ക്ക് കൊടുത്തെന്നും താന്‍ പാപ്പരാണെന്നുമാണ് ബാല പറയുന്നത്.

പിറന്നാള്‍ സമ്മാനമായി ബാല കോകിലയ്ക്ക് നല്‍കിയ മാലയുടെ വില ചോദിച്ച യൂട്യൂബേഴ്സിനോടാണ് ബാല തന്റെ സ്വത്തിനെ പറ്റി പറഞ്ഞത്. 'മാലയുടെ വില ചോദിക്കേണ്ട, ഞാന്‍ എന്‍റെ സ്വത്തെല്ലാം കോകിലയ്ക്കും ഭാര്യയ്ക്കും കൊടുത്തു. എന്‍റെ കയ്യില്‍ ഒന്നുമില്ല. ഞാൻ പാപ്പരാണ്. വേണമെങ്കില്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോകാം' എന്നാണ് ബാല പറയുന്നത്.

സ്വത്തെല്ലാം നല്‍കാന്‍ കോകില എന്താണ് നല്‍കിയതെന്ന് ചോദിക്കുമ്പോള്‍ എന്നെ വിശ്വസിച്ചു എന്നാണ് ബാല പറയുന്നത്. 'വീട്ടില്‍ നിന്നും പുറത്തു പോകണമെന്ന് പറഞ്ഞാല്‍ പോകണം. ഒന്നുമില്ലാത്തയാളാണ് ഞാന്‍' എന്നും ബാല വിഡിയോയില്‍ പറയുന്നുണ്ട്. കോകിലയുടെ കഴുത്തിലെ മാല എട്ടു പവനോളമുണ്ടെന്നും അതിന്‍റെ വില ഒന്‍പത് ലക്ഷത്തോളമാണെന്നും ബാല പറഞ്ഞു.

തന്‍റെ കഴുത്തിലെ മാല സ്ഫടികം കൊണ്ടുണ്ടാക്കിതാണെന്നും കോകില സമ്മാനിച്ചതു കൊണ്ട് അതിന് വിലമതിക്കാന്‍ കഴിയില്ലെന്നും ബാല പറയുന്നുണ്ട്. ഞാനൊരു മനുഷ്യന്‍, മരണത്തിന് മുന്നില്‍ നിന്നും ജീവിതം തിരിച്ച് തന്നത് ദൈവം. ജീവിതത്തില്‍ ഞാന്‍ ആവശ്യപ്പെടുന്നത് കാശല്ല, സ്‌നേഹമാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പേടിയാണ് ഇപ്പോള്‍. എന്റെ എല്ലാ സ്വത്തും ഞാന്‍ കോകിലയ്ക്ക് കൊടുത്തു.

എനിക്ക് പത്ത് രൂപ വേണമെന്നുണ്ടെങ്കില്‍ കോകില തരണം. ഞാനൊരു ബിസിനസ് പ്രൊഡക്ടല്ല. എനിക്കും വേദനിക്കും. ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ ചത്ത് പോയാല്‍ എന്നൊക്കെ ചോദിച്ചാല്‍ എന്റെ മനസും വേദനിക്കും. രണ്ട് വര്‍ഷമായി ഞാന്‍ മിണ്ടിയിട്ടില്ലല്ലോ. ഇതുവരെ ഞാന്‍ മൗനമാണ്. ഞാന്‍ മാത്രമല്ല വിക്ടിം, എന്നെപ്പോലെ കുറേ പേരുണ്ട്.

ഇത്ര പേര്‍ക്ക് ഇത്ര കോടി കൊടുത്തു. കാശ് വേണ്ട, സത്യം പറയുമോ എന്നൊക്കെ ചോദിച്ച് ആളുകള്‍ വിളിക്കുന്നുണ്ട്. പറ്റുന്നില്ലെടാ എന്നാണ് അവരോടുള്ള എന്റെ മറുപടി.- ബാല പറഞ്ഞു. കഴിഞ്ഞ ദിവസം പത്തു വർഷമായി ഒരാള്‍ തന്നെ ദ്രോഹിക്കുകയാണെന്നും ഇനിയും തുടര്‍ന്നാൽ പരസ്യമായി പ്രതികരിക്കുമെന്നും ബാല പറഞ്ഞിരുന്നു.

Actor Bala new video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനി ഗ്രൂപ്പിന്റെ കൊളംബോ തന്ത്രം; വിഴിഞ്ഞത്ത് എംഎസ്സി സഖ്യത്തിലൂടെ ചരിത്ര മുന്നേറ്റം ലക്ഷ്യം

സൗജന്യമായി ഡിപ്ലോമ പഠിക്കാം! കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; പത്താം ക്ലാസ് മതി

'12 വര്‍ഷമായി പോക്‌സോ കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നില്ല, ആ കുട്ടിയുടെ ട്രോമ എന്തായിരിക്കും?' കര്‍ണാടക ഹൈക്കോടതി

'ഇറാന്റെ അന്ത്യം കുറിച്ചു, മുജ്‌തബ ഖമേനി 90 ശതമാനവും തീർന്നു'; ഡൊണാൾഡ് ട്രംപ്

ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗം ഇന്ത്യയില്‍, നേപ്പാളിലേക്ക് കടക്കുന്നതിനിടെ അമേരിക്കന്‍ പൗരന്‍ അതിര്‍ത്തിയില്‍ പിടിയില്‍; ആരാണ് ജോര്‍ദാന്‍ ബ്രൗണ്‍?