'എല്ലാവരുമായിട്ടും ഉടക്കാണല്ലോ, കുറച്ചൊക്കെ ഈഗോ കുറയ്ക്കണം'; കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ ഫിലിംസ്

ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിന് ധാർമികമായ അടിത്തറയുണ്ട്.
Marco, Unni Mukundan
Marco, Unni Mukundanഇൻസ്റ്റ​ഗ്രാം‌
Edited By:
Updated on
2 min read

നടൻ ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ ഒരു നാഴികകല്ലായി മാറിയ ചിത്രമായിരുന്നു 'മാർക്കോ'. 2024 ൽ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ചിത്രത്തിൽ ഉണ്ണി അവതരിപ്പിച്ച മാർക്കോ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകരേറെയാണ്. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ ആക്ഷൻ രം​ഗങ്ങൾക്കും നടന്റെ സ്വാ​ഗിനുമൊക്കെ വൻ കയ്യടിയാണ് ലഭിച്ചത്.

നടന്റെ കരിയറിൽ വലിയൊരു ഇംപാക്ട് 'മാർക്കോ' ഉണ്ടാക്കിയെങ്കിലും പിന്നീട് വന്ന ഉണ്ണിയുടെ ഒരു ചിത്രം പോലും തിയറ്ററിൽ മികച്ച പ്രകടനം കാഴ്ച വച്ചില്ല. മാർക്കോയുടെ നിർമാതാവായ ഷെരീഫ് മുഹമ്മദ് അടുത്ത ചിത്രമായ 'കാട്ടാളൻ' പ്രഖ്യാപിച്ചപ്പോഴും വലിയ ആവേശത്തിലായിരുന്നു സിനിമാ പ്രേക്ഷകർ.

'കാട്ടാളൻ' മാർക്കോ യൂണിവേഴ്സ് ആണെന്നും, അതിഥി വേഷത്തിൽ ഉണ്ണിയും ചിത്രത്തിലെത്തുമെന്നൊക്കെ കഥകൾ പരന്നു. ഇതിനിടെ ഷെരീഫ് മുഹമ്മദുമായി ഉണ്ണിയ്ക്ക് എന്തൊക്കെയോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ കഥകൾ ഉയർന്നു വന്നു.

ഇത്തരം ഊഹാപോഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം 'കാട്ടാള'നില്‍ താനില്ലെന്നും ഏതെങ്കിലും യൂണിവേഴ്‌സുമായും ബന്ധമില്ലെന്നും വ്യക്തമാക്കി ഉണ്ണി തന്നെ രം​ഗത്തെത്തി. എന്നിട്ടും നടനെ വെറുതെ വിടാൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ തയ്യാറല്ല.

'കാട്ടാളനി'ൽ ഇല്ലെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ ഫിലിംസ് പങ്കുവച്ച പോസ്റ്റിന് താഴെ ഉണ്ണിയെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ആരാധകരുടെ പല കമന്റുകൾക്കും ഉണ്ണി മുകുന്ദൻ ഫിലിംസ് മറുപടിയും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു ആരാധകന് ഉണ്ണി മുകുന്ദൻ ഫിലിംസ് നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

'എല്ലാവരുമായിട്ടും ഉടക്ക് ആണല്ലോ' എന്നായിരുന്നു കമന്റ്. 'പ്രിയപ്പെട്ടവരേ, ഞങ്ങളുടെ ബോസ്, ഒരു കഠിനഹൃദയനാണ്. ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിന് ധാർമികമായ അടിത്തറയുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ 4 വർഷത്തിനുള്ളിൽ ഞങ്ങൾ ഉണ്ണി മുകുന്ദൻ ഫിലിംസ് ദേശീയ അംഗീകാരവും ദേശീയ തലത്തിൽ കൊമേഴ്സ്യൽ സക്സസും നേടിയിട്ടുണ്ട്. ഒരു നിമിഷം കൊണ്ട് അദ്ദേഹത്തെ വിലയിരുത്തരുതെന്ന് ദയവായി അപേക്ഷിക്കുന്നു'.- എന്നാണ് ഇതിന് ഉണ്ണി മുകുന്ദൻ ഫിലിംസ് നൽകിയ മറുപടി.

'കയ്യിൽ കിട്ടിയ ഗോൾഡൻ ചാൻസ് അല്ലേ കൊണ്ട് തുലച്ചേ.. കുറച്ചൊക്കെ ഈഗോ കുറയ്ക്കണം കേട്ടോ..'എന്നായിരുന്നു മറ്റൊരു കമന്റ്. 'പ്രിയപ്പെട്ടവരേ, കഥയുടെ രണ്ട് വശവും നിങ്ങൾക്ക് അറിയാത്തതിനാൽ, നിങ്ങളുടെ കാഴ്ചപ്പാടുകളിൽ ഉറച്ചുനിൽക്കുക' എന്നാണ് ഇതിന് താരത്തിന്റെ മറുപടി.

Marco, Unni Mukundan
'ഇം​ഗ്ലീഷ് സംസാരിക്കാൻ അറിയാത്തതു കൊണ്ട് ഞാൻ പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വന്നതെന്ന് അവർ കരുതി'; പങ്കജ് ത്രിപാഠി

'ചേട്ടന്റെ ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ്.. നല്ല സിനിമകൾ ചെയ്യണം. എല്ലാ പ്രശ്നങ്ങളും പരിഹരിക്കൂ.. ഇതു കാരണം നിങ്ങൾ സ്നേഹിക്കുന്ന ഫാൻസ്‌ ആണ് ഇല്ലാതെ ആകുന്നത്' എന്നാണ് മറ്റൊരു കമന്റ്. 'പ്രിയപ്പെട്ടവരേ, ഉണ്ണി മുകുന്ദൻ ഇവിടെയുണ്ട്, അദ്ദേഹം വീണ്ടും ഷൈൻ ചെയ്യുമെന്ന് ഞങ്ങൾ വാ​ഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ സ്നേഹത്തിന് നന്ദി' എന്നാണ് നടന്റെ മറുപടി.

Marco, Unni Mukundan
'എന്തോന്ന് കോലമിത്, ഇങ്ങനെയാണോ കാമിയോയെ കൊണ്ടുവരുന്നത്!'; ട്രോളുകളിൽ നിറഞ്ഞ് 'കാട്ടാളനി'ലെ ലോകേഷിന്റെ അതിഥി വേഷം

അതേസമയം 'കാട്ടാളനി'ൽ ഉണ്ണി മുകുന്ദൻ അഭിനയിക്കാതിരുന്നത് നന്നായി എന്നും ചിലർ കുറിച്ചിട്ടുണ്ട്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സുമായുള്ള പ്രശ്നങ്ങൾ തീർത്ത് 'മാർക്കോ 2' ചെയ്യാനാണ് പലരും കുറിച്ചിരിക്കുന്നത്.

Summary

Unni Mukundan Films replay to fans comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com