ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ബാലുവിനും എലീനയ്ക്കും ആൺകുഞ്ഞ്; സന്തോഷവാർത്ത അറിയിച്ച് താരം 

ആശുപത്രിക്കിടക്കയിൽ എലീനയുടെ കൈപിടിച്ചുള്ള ചിത്രവും ബാലു പങ്കുവച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ടൻ ബാലു വർ​ഗീസിനും നടിയും മോഡലുമായ എലീന കാതറിനും കുഞ്ഞ് പിറന്നു. അച്ഛനായ സന്തോഷം ബാലുവാണ് അറിയിച്ചത്. 'ഇറ്റ്സ് എ ബോയ്' എന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇരുവരും. ആശുപത്രിക്കിടക്കയിൽ എലീനയുടെ കൈപിടിച്ചുള്ള ചിത്രവും ബാലു പങ്കുവച്ചിട്ടുണ്ട്. 

എലീനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച ജനുവരിയിലാണ് ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് ബാലു ആരാധകരോട് പങ്കുവച്ചത്. പിന്നാലെ നടന്ന ബേബി ഷവർ ആഘോഷങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം ആഘോഷ രാവ് തന്നെയാണ് ബാലു എലീനയ്ക്കായി കൊണ്ടാടിയത്. പരിപാടിയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. 

ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അയാൾ ഞാൻ അല്ല, വിജയ് സൂപ്പറും പൗർണമിയും തിടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച എലീന സൗന്ദര്യ മത്സര വേദികളിലെ നിറ സാന്നിധ്യമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT