Devan എക്സ്പ്രസ്
Entertainment

'ഐസ്‌ക്രീം അലര്‍ജിയായിരുന്നു, ശ്വാസം കിട്ടാതെ നിലത്തു കിടന്നുരുണ്ടു, ശ്വാസകോശത്തില്‍ ഹോള്‍സ് വീണു'; ഭാര്യയുടെ മരണത്തെപ്പറ്റി ദേവന്‍- വിഡിയോ

എനിക്ക് തോന്നുന്നത് ഇതൊന്നും ഓർക്കാതെ ഐസ്ക്രീം അവളെടുത്ത് കഴിച്ചു എന്നാണ്.

സമകാലിക മലയാളം ഡെസ്ക്

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ദേവൻ. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ദേവന്റെ ഭാര്യ സുമ മരിച്ചത്. ഇപ്പോഴിതാ ഭാര്യയ്ക്ക് സംഭവിച്ചത് എന്തായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ദേവൻ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദേവൻ. ഐസ്ക്രീമിന്റെ അലർജി ശ്വാസകോശത്തെ ബാധിച്ചതിനെ തുടർന്നാണ് ഭാര്യ മരിച്ചതെന്ന് ദേവൻ പറയുന്നു.

"അവള്‍ക്ക് പെട്ടെന്ന് ഐസ്ക്രീമിന്റെ അലർജി വന്നു. വിട്ട് പോയിട്ട് നാല് വർഷം ആകാൻ പോകുന്നതേ ഉള്ളൂ. ചെന്നൈയില്‍ വച്ച്‌ ഐസ്ക്രീം കഴിച്ചിട്ട് ശ്വാസം മുട്ടല്‍ വന്നിരുന്നു. അവിടെ തന്നെ ആശുപത്രിയില്‍ കാണിക്കുകയും ശരിയാക്കി എടുക്കുകയും ചെയ്തു. ഒരു കാരണവശാലും ഐസ്ക്രീം കഴിക്കരുതെന്ന് അന്ന് ഡോക്ടർ മുന്നറിയിപ്പും നല്‍കി.

പിന്നീട് നാട്ടില്‍, ഒരു ദിവസം മകളും കുഞ്ഞുമൊക്കെ ആയിട്ട് വീട്ടില്‍ വന്നിരുന്നു. ചേർത്തലയില്‍ ഒരു ഷൂട്ടിന്റെ തിരക്കലിയാരുന്നു ഞാൻ. കുട്ടികള്‍ക്ക് വേണ്ടി ഐസ്ക്രീമും വാങ്ങി വച്ചിരുന്നു. അവർ ഭക്ഷണമൊക്കെ കഴിച്ചിട്ട് തിരികെ പോകുകയും ചെയ്തു. എനിക്ക് തോന്നുന്നത് ഇതൊന്നും ഓർക്കാതെ ഐസ്ക്രീം അവളെടുത്ത് കഴിച്ചു എന്നാണ്.

ഒരു മണിക്കൂറായപ്പോഴേക്കും ശ്വാസം കിട്ടുന്നില്ല. ചേച്ചി ശ്വാസം കിട്ടാതെ നിലത്ത് കിടന്ന് ഉരുളുകയാണെന്ന് ജോലിക്കാരിയാണ് എന്നെ വിളിച്ച്‌ പറയുന്നത്. ഞാൻ വന്നപ്പോള്‍ വളരെ സീരിയസ് ആയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഐസ്ക്രീമിന്റെ അലർജി കൊണ്ട് ശ്വാസകോശത്തില്‍ ഹോള്‍സ് വന്നു. അപ്പോള്‍ ശ്വസിക്കുന്ന ശ്വാസം മുഴുവനും പുറത്തേക്ക് പോകും. മാരകമായ അവസ്ഥയായിരുന്നു".- ദേവൻ പറഞ്ഞു.

Cinema News: Actor Devan talks about his wife death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT