ഫോട്ടോ: ട്വിറ്റർ 
Entertainment

വിമാനയാത്രയ്ക്കിടെ പ്രീതി സിന്റയെ തിരിച്ചറിഞ്ഞില്ല; ക്ഷമ ചോദിച്ച് സഞ്ജയ് ഖാൻ 

വിമാനത്തിൽ വച്ച് മകൾ പരിചയപ്പെടുത്തിയെങ്കിലും പ്രീതിയെ മനസ്സിലാകാതെ പോയെന്ന് സഞ്ജയ്

സമകാലിക മലയാളം ഡെസ്ക്

വിമാനയാത്രയ്ക്കിടെ നടി പ്രീതി സിന്റയെ തിരിച്ചറിയാതിരുന്നതിൽ ക്ഷമ ചോദിച്ച് ബോളിവുഡ് സംവിധായകനും നടനുമായ സഞ്ജയ് ഖാൻ. ട്വിറ്ററിലൂടെയാണ് സഞ്ജയുടെ ക്ഷമാപണം. ദുബൈയിലേക്കുള്ള വിമാനത്തിൽ വച്ച് മകൾ പരിചയപ്പെടുത്തിയെങ്കിലും തനിക്ക് മനസ്സിലാകാതെ പോയെന്ന് സഞ്ജയ് ട്വീറ്റിൽ പറയുന്നു. 

പ്രീതിയുടെ സിനിമകൾ കണ്ടിട്ടുണ്ടെന്നും സുന്ദരമായ ഒരു മുഖം അവൾക്കുണ്ടെന്നും സഞ്ജയ് ട്വീറ്ററിൽ കുറിച്ചു. ''പ്രിയ പ്രീതി, ദുബൈയിലേക്കുള്ള വിമാനത്തിൽ വച്ച് മകൾ സിമൺ നിങ്ങളെ പരിചയപ്പെടുത്തിയപ്പോൾ എനിക്ക് നിങ്ങളെ തിരിച്ചറിയാൻ കഴിയാതെ വന്നതിൽ ക്ഷമ ചോദിക്കേണ്ടത് എൻറെ കടമയാണെന്ന് ഞാൻ കരുതുന്നു. സിന്റാ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഉറപ്പായും ഓർത്തെടുത്തേനെ കാരണം നിൻറെ സുന്ദരമായ മുഖം പല സിനിമകളിലും ഞാൻ കണ്ടിട്ടുണ്ട്'' എന്നാണ് സഞ്ജയുടെ ട്വീറ്റ്.

സൂസന്നെ ഖാൻ, സായിദ് ഖാൻ, ഫറാ ഖാൻ അലി, സിമോൺ അറോറ എന്നിവരുടെ പിതാവാണ് സഞ്ജയ്. ഏക് ഫൂൽ ദോ മാലി, ഉപാസന, ദോസ്തി തുടങ്ങി നിരവധി ചിത്രങ്ങളിൽ സഞ്ജയ് ഖാൻ അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT