ദിവ്യയും മകള്‍ മിഹികയും. ഇരുവരും സുഷമ സേത്തിനൊപ്പം ഇന്‍സ്റ്റഗ്രാം
Entertainment

നടി ദിവ്യാ സേത് ഷായുടെ മകള്‍ അന്തരിച്ചു

പനി വന്നതിനെത്തുടര്‍ന്ന് ആരോഗ്യം മോശമാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടി ദിവ്യ സേത് ഷായുടെ മകള്‍ മിഹിക അന്തരിച്ചു. ദിവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 20 വയസായിരുന്നു. പനി വന്നതിനെത്തുടര്‍ന്ന് ആരോഗ്യം മോശമാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണം സംഭവിക്കാനുണ്ടായ യഥാര്‍ഥ കാരണം വ്യക്തമാക്കിയിട്ടില്ല.

മകള്‍ക്ക് വേണ്ടി വ്യാഴാഴ്ച പ്രാര്‍ഥന നടത്തുമെന്ന് ദിവ്യ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. 2024 ഓഗസ്റ്റ് 5-ന് ഞങ്ങളുടെ പ്രിയപ്പെട്ട മിഹിക ഷായുടെ വിയോഗത്തെക്കുറിച്ച് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നുവെന്നാണ് ദിവ്യയുടെയും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ഷായുടെയും സംയുക്ത പ്രസ്താവനയിലുള്ളത്. മുംബൈയിലെ സിന്ധ് കോളനി ക്ലബ് ഹൗസിലാണ് മകളുടെ ആത്മശാന്തിക്കായുള്ള പ്രാര്‍ഥന നടത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നടി സുഷമ സേത്തിന്റെ മകളാണ് ദിവ്യ. 'ഹം ലോഗ്', 'ബനേഗി അപ്നി ബാത്' തുടങ്ങിയ ടിവി ഷോകളിലും 'ദില്‍ ധഡക്നേ ദോ' എന്നീ സിനിമയിലൂടെയും പ്രശസ്തയായ നടിയാണ് ദിവ്യ സേത് ഷാ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം