ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ ഡ്രീം കാർ'; വെളിപ്പെടുത്തി ​ദുൽഖർ സൽമാൻ 

തന്റെ ഡ്രീം കാർ ഏതാണെന്ന് പറഞ്ഞിരിക്കുകയാണ് ദുൽഖർ

Author : സമകാലിക മലയാളം ഡെസ്ക്

മലയാള താരങ്ങളിലെ വലിയ വാഹനപ്രേമികൾ ആരെന്ന ചോദ്യത്തിന് മാറ്റമില്ലാത്ത മറുപടിയാണ് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും എന്നത്. ആരും കൊതിക്കുന്ന കാറുകളുടെ ശേഖരം തന്നെയാണ് ഇരുവർക്കുമുള്ളത്. ഇപ്പോഴിതാ തന്റെ ഡ്രീം കാർ ഏതാണെന്ന് പറഞ്ഞിരിക്കുകയാണ് ദുൽഖർ. 

ബിഎംഡബ്ല്യു എം5 (E39) കാറിനെയാണ് ദുൽഖർ തന്റെ ഡ്രീം കാറായി വിശേഷിപ്പിച്ചത്. “എന്റെ ഡ്രീം കാർ ഏതെന്ന് നിങ്ങൾ ചോദിച്ചാൽ“ എന്ന ചോദ്യത്തിനാപ്പം ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസിലാണ് താരം കാറിന്റെ ചിത്രമടക്കം പങ്കുവച്ചത്. 1.69 കോടിയ്ക്ക് മുകളിലാണ് ബിഎംഡബ്ല്യു എം5 കാറുകളുടെ വില.

അടുത്തിടെ മെഴ്‌സിഡസ് ബെൻസ് ജി63 എഎംജി ദുൽഖർ സ്വന്തമാക്കിയിരുന്നു. ഏകദേശം രണ്ടര കോടിയോളം രൂപയാണ് ബെൻസ് ജി63യുടെ അടിസ്ഥാന വില. ഇതിനുപുറമെ നീല പോർഷെ പാനമേറ, പച്ച മിനി കൂപ്പർ, മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്പോർട്ട്, മെഴ്‌സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി, 997 പോർഷ 911 കരേര എസ്, ടൊയോട്ട സുപ്ര, ഇ46 ബിഎംഡബ്ള്യു എം3, ഡാറ്റ്‌സൺ 1200, ബിഎംഡബ്ള്യു 740 ഐഎൽ, ഡബ്ള്യു123 മെഴ്‌സിഡസ് ബെൻസ് ടിഎംഇ, പഴയകാല മിനി 1275 ജിടി കൂപ്പർ, ജെ80 ടൊയോട്ട ലാൻഡ് ക്രൂയ്സർ, വോൾവോ 240ഡിഎൽ സ്റ്റേഷൻ വാഗൺ തുടങ്ങിയ കാറുകളും താരത്തിന് സ്വന്തമായുണ്ട്. 

ബിഎംഡബ്യു മോട്ടോറാഡിന്റെ ആർ 1200 ജിഎസ് അഡ്വെഞ്ചർ, കെ1300 ആർ, ട്രയംഫിന്റെ ടൈഗർ എക്സ്ആർഎക്സ് അഡ്വഞ്ചർ, ട്രയംഫ് ബോൺവിൽ സ്റ്റീവ് മക്ക്വീൻ എഡിഷൻ തുടങ്ങിയ ബൈക്കുകളും ദുൽഖറിനുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ