ചിത്രം: ഫേസ്ബുക്ക് 
Entertainment

പാപ്പ മാറ്റിവയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ അടിച്ചുമാറ്റി തരും, 'ക്രൈം പാര്‍ട്ണര്‍'; സഹോദരിക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍, കുറിപ്പ് 

ദീര്‍ഘമായ കുറിപ്പിലൂടെയാണ് ദുല്‍ഖര്‍ ഇക്കുറി ആശംസയറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലൂടെ സഹോദരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പതിവ് തെറ്റിച്ച് ദീര്‍ഘമായ കുറിപ്പിലൂടെയാണ് ദുല്‍ഖര്‍ ഇക്കുറി ആശംസയറിയിച്ചത്. കുട്ടിക്കാലം മുതലുള്ള ഓര്‍മകളാണ് കുറിപ്പില്‍ നിറയുന്നത്. 

ദുല്‍ഖറിന്റെ കുറിപ്പിലെ ഉള്ളടക്കം ഇങ്ങനെ: എന്റെ ചുമ്മിതാത്തയ്ക്ക് സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു. എന്റെ എറ്റവും പഴയ സുഹൃത്താണ് ഇത്ത. സഹോദരിയെന്നതിനുപരി അമ്മ. ഞാന്‍ ഇത്തയുടെ ആദ്യത്തെ കുഞ്ഞ് എന്നപോലെയാണ്. ഇത്ത അതിമനോഹരമായി കൈകാര്യം ചെയ്യുന്ന വേഷങ്ങളും ഒന്നിച്ച് വളരുന്നതിനിടയില്‍ നമ്മള്‍ പങ്കിട്ട നല്ല ഓര്‍മ്മകളും ഓര്‍ത്തെടുക്കുകയാണ്. 

പാപ്പ മാറ്റിവയ്ക്കുന്ന എന്റെ കളിപ്പാട്ടങ്ങള്‍ എനിക്കായി അടിച്ചുമാറ്റുന്ന എന്റെ ക്രൈം പാര്‍ട്ണര്‍.
ഒന്നിച്ചുകളിച്ചതും നമുക്ക് മാത്രം മനസിലാകുന്ന തമാശകള്‍ പറയുന്നതും. 
സിനിമകളോടും സംഗീതത്തിനോടും കാര്‍ട്ടൂണിനോടുമൊക്കെ കുട്ടിക്കാലം മുതല്‍ നമുക്ക് പൊതുവായുള്ള ഇഷ്ടം. 
ഞാന്‍ എന്ത് പ്രശ്‌നത്തില്‍ ചെന്നെത്തിയാലും എനിക്ക് നല്‍കുന്ന പിന്തുണ. 
എന്റെ കുറിപ്പുപുസ്തകം
ഏറ്റവും നല്ല മകള്‍, സഹോദരി, സുഹൃത്ത്, മരുമകള്‍, പേരക്കുട്ടി, ഭാര്യ, അമ്മ. 
അമ്മുവിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഇത്ത.
പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം മരിയയുടെ അമ്മായിയായി ഇരിക്കുന്നതാണ്. അത് കാണുമ്പോഴെല്ലാം എന്റെ ഹൃദയം നിറയും. 

കുറച്ചുദിവസങ്ങളായി ഞാന്‍ തിരക്കിലാണെന്നും നമ്മള്‍ തമ്മില്‍ ആവശ്യത്തിന് കണ്ടുമുട്ടിയിട്ടില്ലെന്നും എനിക്കറിയാം. പക്ഷെ നമുക്കിടയിലെ ഒന്നും അത് മാറ്റുന്നില്ല. ഇത്തയ്ക്ക് ഒരു മികച്ച വര്‍ഷം ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. ഇത്തയാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം. ഹാപ്പി ബര്‍ത്ത്‌ഡേ ഇത്ത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു