Entertainment

നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു 

മെഹന്ദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഫറാസ്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ (50) അന്തരിച്ചു. 1998ല്‍ പുറത്തിറങ്ങിയ മെഹന്ദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഫറാസ്. നടി പൂജ ഭട്ടാണ് ഫറാസിന്റെ മരണം ട്വിറ്ററില്‍ സ്ഥിരീകരിച്ചത്. 

ശ്വാസകോശത്തിലെ അണുബാധ മൂലം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു നടന്‍. തലച്ചോറിലേക്ക് അണുബാധ പടര്‍ന്നതോടെ ആരോഗ്യസ്ഥിതി മോശമായ ഫറാസിനെ ഒക്ടോബര്‍ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിനായി സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സല്‍മാന്‍ ഖാനും പൂജയും അടക്കമുള്ളവര്‍ സഹായം എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സിനിമ സീരിയല്‍ രംഗത്ത് നിറസാന്നിധ്യമായിരുന്നു ഫറാസ് ഖാന്‍. ഫറെബ്, പൃഥ്വി, ദുല്‍ഹന്‍ ബനോ മേന്‍ തെരി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT