Entertainment

നടന്‍ ഗണപതിയുടെ സഹോദരന്‍ സംവിധായകനാകുന്നു, കന്നി ചിത്രം 'ജാന്‍ എ മന്‍' 

ചിദംബരം, ഗണപതി, സപ്‌നേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ് പി സംവിധായകനാകുന്നു. 'ജാന്‍ എ മന്‍' എന്നാണ് കന്നി ചിത്രത്തിന്റെ പേര്. ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഷോണ്‍ ആന്റണി, ഗണേഷ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 

ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ, അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിദംബരം, ഗണപതി, സപ്‌നേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജയരാജ്, രാജീവ് രവി, കെ യൂ മോഹനന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ചിദംബരം അസിസ്റ്റന്റ് ഡയറക്ടറായും അസിസ്റ്റന്റ് ക്യാമറാമാനായും സിനിമയില്‍ സജീവമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും