വീഡിയോ ദൃശ്യം 
Entertainment

'അത്ഭുതം', ഇതിൽ ഏതാണ് ഒറിജിനൽ ​ഗിന്നസ് പക്രു; മെഴുകു പ്രതിമയ്ക്കൊപ്പം താരം; വിഡിയോ

കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്നാണ് ​ഗിന്നസ് പക്രു പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ടതാരമാണ് ​ഗിന്നസ് പക്രു. ​ഗംഭീര അഭിനയത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാറുള്ള താരം ഇപ്പോൾ തന്റെ തന്നെ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ്. തന്റെ മെഴുകു പ്രതിമയാണ് താരത്തെ ഞെട്ടിച്ചത്. ഒറിജിനൽ ​ഗിന്നസ് പക്രു ഏതാണെന്ന് സംശയം തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് പ്രതിമ. ശില്പി ഹരി കുമാർ തയ്യാറാക്കിയ പ്രതിമയുടെ അനാച്ഛാദനം കോട്ടയം പ്രസ്​ക്ലബ്ബിൽ നടന്നു. 

കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്നാണ് ​ഗിന്നസ് പക്രു പറഞ്ഞത്. എനിക്കിത് ഭയങ്കര അത്ഭുതമായി പോയി. കാരണം ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഓണം നാളിൽ കിട്ടിയ ഏറ്റവും വലിയൊരു സമ്മാനമാണിത്. നമ്മളും കലാമേഖലയിൽ നിൽക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്റെ ഏറ്റവും വലിയൊരു മികവാണ് ഇവിടെ കാണുന്നത്. ഡ്രസ്സും മെഴുകും കുറച്ചുമതി എന്നാല്‍ ആ സൂക്ഷമത അത്ഭുതപ്പെടുത്തി. ജീവിതത്തിലെ ആദ്യത്തെ ഒരു അനുഭവമാണിത്. പ്രതിമയ്ക്ക് വേണ്ടി ഹരി കുമാർ ചെലവഴിച്ച സമയം മുഴുവൻ എന്നോടുള്ള സ്നേഹമാണ്. കൺപീലി വരെ വ്യക്തമായി നിരീക്ഷിച്ച് അദ്ദേഹം ചെയ്തിട്ടുണ്ടെന്നും പക്രു പറഞ്ഞു. 

സോഷ്യൽ മീഡിയയിൽ പ്രതിമയ്ക്കും ശിൽപിക്കുമൊപ്പമുള്ള വിഡിയോ ​ഗിന്നസ് പക്രു പങ്കുവച്ചിട്ടുണ്ട്. പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ എൻ്റെ കൊച്ചു മെഴുക് പ്രതിമ! നന്ദി.... ഹരി കുമാർ- എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുകയാണ്. പ്രതിമയുടേതിന് സമാനമായ വേഷം ധരിച്ചാണ് ​ഗിന്നസ് പക്രു എത്തിയിരിക്കുന്നത്. അതിനാൽ പ്രതിമ ഏതാണെന്ന് മനസിലാക്കാനായില്ല എന്നാണ് ആരാധകരുടെ കമന്റുകൾ. നിരവധി പേരാണ് പ്രതിമയെ പ്രശംസിച്ച് രം​ഗത്തെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 4 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ