ഹൻസികയുടെ വിവാ​ഹത്തിൽ നിന്ന്/ ഫെയ്സ്ബുക്ക് 
Entertainment

പല്ലക്കിലേറി വിവാഹവേദിയിലേക്ക്, ഹൻസിക വിവാഹിതയായി; ചിത്രങ്ങൾ

സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹേല്‍ കതുരിയയാണ് വരൻ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോത്വാവാനി വിവാഹിതയായി. സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹേല്‍ കതുരിയയാണ് വരൻ.  ജയ്പുരിലെ മുണ്ടോട്ട ഫോര്‍ട്ടില്‍ വച്ച് ഞായറാഴ്ചയാണ് വിവാഹം നടന്നത്. ഇരുവരുടേയും കുടുംബാം​ഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.

പരമ്പരാ​ഗത രാജസ്ഥാനി രീതിയിലായിരുന്നു വിവാഹം. ​ഗോൾഡൻ വർക്കോടു കൂടിയ ചുവന്ന ലെഹങ്കയായിരുന്നു ഹൻസികയുടെ വേഷം. ഷർവാണിയാണ് സോഹേൽ ധരിച്ചത്. പല്ലക്കിലേറിയാണ് ഹൻസിക വിവാഹ വേദിയിൽ എത്തിയത്.  സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിവാഹചിത്രങ്ങൾ. 

ഒരാഴ്ച നീണ്ടു നിൽക്കുന്നതായിരുന്നു വിവാഹ ആഘോഷം. വ്യാഴാഴ്ചയായിരുന്നു ചടങ്ങുകള്‍ക്ക് വേണ്ടി നടിയും കുടുംബവും മുംബൈയില്‍ നിന്നും തിരിച്ചത്. ഒരാഴ്ചയോളമായി വിവാഹത്തിരക്കിലാണ് ഹന്‍സിക. കഴിഞ്ഞ വാരം മുംബൈയിലെ മാതാ കി ചൗക്കിയില്‍ വച്ച് ആരംഭിച്ചതാണ് ആഘോഷങ്ങള്‍. വെളളിയാഴ്ച നടന്ന മെഹന്ദിയുടെയും സംഗീതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. പാരിസിലെ ഈഫല്‍ ഗോപുരത്തിന്റെ മുന്‍പില്‍ വച്ച് സുഹൈല്‍ വിവാഹാഭ്യര്‍ഥന നടത്തുന്ന ചിത്രവും ഹന്‍സിക പങ്കുവച്ചിരുന്നു.

നടി ഹന്‍സിക മോത്വാനിയും സുഹൃത്ത് സൊഹേല്‍ കതുരിയയും വിവാഹിതരായി. നടിയുടെ സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഹൃത്വിക് റോഷന്‍ നായകനായ കോയി മില്‍ഗയ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഹന്‍സിക സിനിമയിലേക്ക് എത്തുന്നത്. തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തില്‍ നായികയായി വേഷമിട്ടു. തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധേയയാണ്. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT