

ന്യൂഡല്‍ഹി: രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് രാഹുല്‍ ഗാന്ധി കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളെ വിമര്‍ശിച്ചത്. ജോലിയില്ലാത്ത ചെറുപ്പക്കാര്‍, പ്രതിസന്ധിയിലുള്ള കര്‍ഷകര്‍ തുടങ്ങി എല്ലാവരും അവഗണിക്കപ്പെട്ടെന്നു രാഹുല്‍ കുറിച്ചു.
'ജോലിയില്ലാത്ത യുവാക്കള്‍, തകരുന്ന നിര്‍മാണമേഖല, മൂലധനം പിന്‍വലിക്കുന്ന നിക്ഷേപകര്‍, കൂപ്പുകുത്തുന്ന ഗാര്‍ഹിക സമ്പാദ്യം, ദുരിതത്തിലായ കര്‍ഷകര്‍, ആസന്നമായ ആഗോള ആഘാതങ്ങള്‍ എല്ലാം അവഗണിക്കപ്പെട്ടു.' രാഹുല്‍ ഗാന്ധി കുറിച്ചു.
തന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ പാര്‍ലമെന്റ് വേദിയായി ഉപയോഗിക്കുമെന്ന് പാര്‍ലമെന്റിന് പുറത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി പറഞ്ഞു. 'പാര്‍ലമെന്റ് നല്‍കുന്ന വേദി ഉപയോഗിച്ച് ഞാന്‍ നാളെ സംസാരിക്കും ', രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിനോടൊപ്പം സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു. പ്രിയങ്കയും പ്രതികരിക്കാതെയാണ് മടങ്ങിയത്.
അതേസമയം ഇന്ത്യ ഉടനെ തന്നെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നായിരുന്നു ബജറ്റിന് പിന്നാലെ നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യ ഓരോ ദിവസവും വളരുകയാണ്. വലിയ വ്യവസായ കരാറുകളില്‍ രാജ്യം ഒപ്പിടുന്നു. അതിന്റെ പ്രയോജനം ലഭിക്കുന്നത് രാജ്യത്തെ യുവാക്കള്‍ക്കും മധ്യവര്‍ത്തി കുടുംബങ്ങള്‍ക്കുമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates