ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാണ്'; ഹരീഷ് പേരടി

മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ഓളവും തീരവും എന്ന സിനിമയിൽ ഹരീഷും അഭിനയിക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

താരസംഘടനയായ അമ്മയും നടൻ ഹരീഷ് പേരടിയും തമ്മിലുള്ള പോര് വലിയ വാർത്തയായിരുന്നു. അവസാനം ഹരീഷ് പേരടി അമ്മയിൽ നിന്ന് രാജവയ്ക്കുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റായ മോഹൻലാലിനെതിരെയും ഹരീഷ് പേരടി വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഇതൊന്നും ഇവർ തമ്മിലുള്ള വ്യക്തിബന്ധത്തെ ബാധിച്ചില്ല എന്ന് പറയുകയാണ് ഹരീഷ് പേരിടി. 

മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ഓളവും തീരവും എന്ന സിനിമയിൽ ഹരീഷും അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടെ മോഹൻലാലിനൊപ്പം പകർത്തിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാകുന്നു എന്നാണ് ഹരീഷ് പറയുന്നത്. 

ഹരീഷ് പേരടിയുടെ കുറിപ്പ്

എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാകുന്നു...അഭിനയത്തിൽ മാത്രമല്ല..മനുഷ്യത്വത്തിലും...തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

SCROLL FOR NEXT