ഹരീഷ് ഉത്തമൻ ചിന്നു കുരുവിള 
Entertainment

നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി 

സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മാവേലിക്കര സബ് റജിസ്ട്രാർ ഓഫിസിൽ വച്ച് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. 

2010ൽ റിലീസ് ചെയ്ത 'താ' എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് സിനിമയിലേക്കെത്തുന്നത്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരം വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. 'മുംബൈ പൊലീസ്', 'മായാനദി' എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനാണ്. മമ്മൂട്ടിയുടെ ഭീഷ്മപർവ്വമാണ് താരത്തിന്റെ പുതിയ ചിത്രം.

ഫഹദ്ഫാസിൽ ചിത്രമായ നത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ചിന്നു മമ്മുട്ടി ചിത്രം കസബ ടോവിനോ തോമസിന്റെ ലുക്കാ ചുപ്പി, ഫഹദിന്റെ നോർത്ത് 24 കാതം തുടങ്ങി നിരവധി ചിത്രങ്ങളിൽ ‌അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് ഛായാഗ്രഹണത്തിൽ ശ്രദ്ധിക്കുകയാണ് ചിന്നു ഇപ്പോൾ. മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്

'കോണ്‍ഗ്രസ് കോമാളികള്‍; ബിജെപിയെക്കാള്‍ മോശമായ അവാസ വ്യവസ്ഥ; എക്‌സില്‍ മാത്രം സാന്നിധ്യമുള്ളവര്‍'

രാഹുലിന്റെ വെടിക്കെട്ട്; വിന്‍ഡീസിന് മുന്നില്‍ വീണ്ടും റണ്‍മല; വിജയലക്ഷ്യം 352

'എല്ലാക്കാലവും നമുക്ക് ചെറുപ്പമായി ഇരിക്കാൻ പറ്റില്ല, അതുകൊണ്ട് ചെറിയ കാര്യങ്ങൾ പോലും ആഘോഷിക്കണം; പക്ഷേ വിജയ്...'

'എന്നിലൂടെ അച്ഛന്‍ ഇനിയും ജീവിക്കും, ഉമ്മ'; അച്ഛന്റെ വിയോഗത്തില്‍ വിങ്ങി യദുകൃഷ്ണന്‍