വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

അജ്ഞാത സുന്ദരിക്കൊപ്പം ഹൃത്വിക് റോഷന്‍, കാമുകിയാണോ എന്ന് ആരാധകര്‍; വിഡിയോ വൈറല്‍

അജ്ഞാത യുവതിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ഹൃത്വിക് റോഷനാണ് പാപ്പരാസികളുടെ കണ്ണില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഏറ്റവും സൗന്ദര്യമുള്ള നടനാണ് ഹൃത്വിക് റോഷന്‍. ഭാര്യ സൂസന്നുമായി വിവാഹമോചിതനായെങ്കിലും താരം കാര്യമായി ഗോസിപ് കോളങ്ങളില്‍ ഇടംപിടിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഹൃത്വിക് റോഷന്റെ പുതിയ വിഡിയോ ആണ്. 

വൈറലായി വിഡിയോ

അജ്ഞാത യുവതിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ഹൃത്വിക് റോഷനാണ് പാപ്പരാസികളുടെ കണ്ണില്‍പ്പെട്ടത്. മുംബൈയിലെ പ്രമുഖമായ ജാപ്പനീസ് ഹോട്ടലിലാണ് താരം എത്തിയത്. ഭക്ഷണം കഴിച്ചതിനു ശേഷം യുവതിയും കൈ പിടിച്ച് പുറത്തേക്ക് അറങ്ങി കാറില്‍ കയറുന്ന ഹൃത്വിക്കിനെയാണ് വിഡിയോയില്‍ കാണുന്നത്. മാസ്‌ക് ധരിച്ചെത്തിയ യുവതിയുടെ മുഖം കൃത്യമായി കാമറയില്‍ പതിഞ്ഞിട്ടില്ല. എന്തായാലും പുതിയ വിഡിയോ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. താരത്തിന്റെ കാമുകിയാണോ എന്നാണ് ആരാധകരുടെ ചോദ്യം. 

2014ല്‍ വിവാഹമോചനം

2000ലാണ് ഹൃത്വിക് റോഷനും സൂസ്സന്നെ ഖാനും വിവാഹിതരാവുന്നത്. 2014ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. മാതൃകാ ദമ്പതികളായിരുന്ന ഇവരുടെ വേര്‍പിരിയല്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. തമിഴില്‍ സൂപ്പര്‍ഹിറ്റായ വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍. സെയ്ഫ് അലി ഖാനാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും