ഇന്ദ്രൻസ്, സിൽക് സ്മിത/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'പാവം സ്ത്രീയാണ് സിൽക് സ്മിത, അവരുടെ അടുത്ത് ബഹുമാനത്തോടെയേ നിന്നിട്ടുള്ളൂ'; ഇന്ദ്രൻസ്

കെപിഎസി ലളിതയേയും സുകുമാരിയുടേയും ക്വാളിറ്റിയുള്ള ചെറുപ്പക്കാരിയായിരുന്നു സിൽക് സ്മിത എന്നാണ് ഇന്ദ്രൻസ് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റിയിരുന്ന താരമാണ് സിൽക് സ്മിത. വർഷങ്ങൾക്കിപ്പുറവും താരസുന്ദരിക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ സിൽക് സ്മിതയെക്കുറിച്ച് നടൻ ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിരുന്ന കാലത്ത് സിനിമയിലെ പ്രമുഖ താരങ്ങളുമായുള്ള അനുഭവം പങ്കുവച്ചിരുന്നു. കെപിഎസി ലളിതയേയും സുകുമാരിയുടേയും ക്വാളിറ്റിയുള്ള ചെറുപ്പക്കാരിയായിരുന്നു സിൽക് സ്മിത എന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. സിനിമയിൽ വേറെ ഇമേജ് ആണെങ്കിലും പാവം സ്ത്രീ ആണ് എന്നായിരുന്നു താരം പറഞ്ഞത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. 

'കെപിഎസി ലളിത ചേച്ചിയെ പോലെയായിരുന്നു. ഒരുപാട് ശകാരിക്കും. മാറി നിന്നാൽ ഓ ഇരിക്കുന്നത് കണ്ടില്ലേ ഇങ്ങ് വാ എന്ന് പറഞ്ഞ് വിളിക്കും. സുകുമാരി ചേച്ചിയും അങ്ങനെ ആയിരുന്നു. ഇവരെ പോലെ ക്വാളിറ്റി ഉള്ള ഒരു ചെറുപ്പക്കാരി ആയിരുന്നു സിൽക് സ്മിത. പടത്തിൽ അവർക്ക് വേറെ ഇമേജ് ആണെങ്കിലും അവരും ഇത് പോലെ ആണ്. പാവം സ്ത്രീ ആണ്. കമ്പനി ആയിരുന്നില്ല. ‍ഞാനവരുടെ അടുത്ത് ബഹുമാനത്തോടെയേ നിന്നിട്ടുള്ളൂ'- ഇന്ദ്രൻസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT