ഇന്ദ്രൻസ് ചിത്രം (Indrans) ഫയല്‍
Entertainment

'അഭിനയിക്കുമ്പോൾ ഞാൻ മമ്മൂട്ടിയും മോഹൻലാലുമാണ്, പക്ഷേ കോലം ഇതായതോണ്ട് ആരും കാണുന്നില്ല'; ഇന്ദ്രൻസ്

'ഒരുപാട് കാലമായിട്ടുള്ള ആഗ്രഹമായിരുന്നു എന്നെങ്കിലുമൊരിക്കല്‍ ഒരു അവാര്‍ഡ് വാങ്ങണമെന്ന്'

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാര രം​ഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തി ഒരുപിടി നല്ല കഥാപാത്രങ്ങളാണ് അദ്ദേഹം നമുക്ക് നൽകിയിട്ടുള്ളത്. കരിയറിന്റെ തുടക്കത്തിൽ കോമഡി വേഷങ്ങളായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ കൈകാര്യം ചെയ്തിരുന്നത് . ഒരു ഓൺലൈൻ മാധ്യമത്തിന് ഇന്ദ്രൻസ് നൽകിയ അഭിമുഖത്തിലെ അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ കൂടുതൽ ശ്രദ്ധനേടുന്നത് .

ഇതിഹാസ നടൻമാരായ സത്യൻ, നസീർ, മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയാകാൻ കൊതിച്ചിട്ടുണ്ട്. അവരെ പോലെ അഭിനയിക്കാൻ നോക്കാറുണ്ട്. എന്നാൽ എന്റെ കോലം ഇങ്ങനെ ആയതോണ്ട് അറിയാത്തതാണെന്ന ഇന്ദ്രൻസിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദേശീയ അവാർഡ് ലഭിച്ചപ്പോൾ എന്താണ് തോന്നിയതെന്നും അത് സ്വപ്‌നം കണ്ടിരുന്നോ എന്ന അവതാരകയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇന്ദ്രൻസ് ഇക്കാര്യം തമാശരൂപേണ പറഞ്ഞത്

"ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു. കാരണം, ഒരുപാട് കാലമായിട്ട് അങ്ങനെയാരു സ്വപ്നം മനസിലുണ്ടായിരുന്നു. എന്നെങ്കിലുമൊരിക്കല്‍ ഒരു അവാര്‍ഡ് വാങ്ങണമെന്ന് . പക്ഷേ എന്‍റെ റൂട്ട് വേറെയായതുകൊണ്ട് ഞാന്‍ പറയുമ്പോള്‍ എല്ലാവരും അത് തമാശയായിട്ട് എടുത്തു. പക്ഷേ, അവസാനം അത് എനിക്കും കിട്ടി. ഇപ്പോഴും പല വേഷങ്ങളും ചെയ്യാന്‍ കൊതിയുണ്ട്. പ്രേം നസീറും സത്യനുമൊക്കെ ചെയ്തതുപോലുള്ള വേഷങ്ങള്‍ ചെയ്യാന്‍ കൊതിയാണ്. അതുപോലെ മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിക്കുന്നതുപോലൊയാണ് ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. പക്ഷേ എന്‍റെ കോലം ഇതായതുകൊണ്ട് ആര്‍ക്കും അത് മനസ്സിലാകുന്നില്ല എന്നതാണ് സത്യം" , ഇന്ദ്രന്‍സ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം റിലീസായ കേരള ക്രൈം ഫയൽസ് രണ്ടാം സീസണിൽ ഇന്ദ്രൻസ് പ്രധാന റോളിലെത്തുന്നുണ്ട്. സിപിഒ അമ്പിളി രാജുവായി മികച്ച പ്രകടനമാണ് താരം നടത്തിയതെന്നാണ് ആരാധകരുടെ അഭിപ്രായം. സീരീസിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Actor Indrans said in an interview with an online media outlet that he often transforms into Mammootty and Mohanlal while acting. He also said that no one notices his body because of this.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

SCROLL FOR NEXT