ഉണ്ണി പി ദേവും പ്രിയങ്കയും, ജയകൃഷ്ണൻ/ ഫേയ്സ്ബുക്ക് 
Entertainment

'തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്'; ഉണ്ണി പി ദേവിന് പിന്തുണയുമായി ജയകൃഷ്ണൻ

പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകനായ ഉണ്ണിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഭാര്യ പ്രിയങ്കയുടെ മരണത്തിൽ അറസ്റ്റിലായ നടൻ ഉണ്ണി പി ദേവിന് പിന്തുണയുമായി നടൻ ജയകൃഷ്ണൻ. ഫേയ്ബുക്കിലൂടെയാണ് ജയകൃഷ്ണൻ പിന്തുണ അറിയിച്ചത്. നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത് എന്നാണ് ജയകൃഷ്ണൻ കുറിച്ചത്. 

‘അവസാനം സത്യങ്ങൾ പുറത്ത് വരുന്നു... ഇപ്പോഴും ഈ പറയുന്നത് കള്ളം ആണെന്ന് വിശ്വസിക്കുന്ന ഓരോ വ്യക്തികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ...നിങ്ങൾക്ക് നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്.’–ജയകൃഷ്ണൻ കുറിച്ചു. അവനെ അറിയുന്നവർക്ക് എല്ലാം അറിയാമെന്നും ഉണ്ണിയൊരു പ്രശ്നക്കാരൻ അല്ലെന്നും താരം വ്യക്തമാക്കുന്നു. ഇതൊന്നും ആരോടും പറഞ്ഞിട്ടു കാര്യമില്ലെന്നും ജയകൃഷ്ണൻ പറയുന്നു. 

പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകനായ ഉണ്ണിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ​ഗാർഹിക പീഡനമാണ് പ്രിയങ്കയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ആരോപണം. പ്രിയങ്കയുടെ ആത്മഹത്യയിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്. പ്രിയങ്ക മരിക്കുന്നതിന് തലേ ദിവസം ഉണ്ണിക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനു ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ഉണ്ണിയുടെ അമ്മ ശാന്തയ്ക്കെതിരെയും പ്രിയങ്കയുടെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍