jayasurya_movie_eesho 
Entertainment

 'ഈശോ'യായി ജയസൂര്യ; മോഷൻ പോസ്റ്ററുമായി മമ്മൂട്ടി

നമിതാ പ്രമോദ് ആണ് ചിത്രത്തിലെ നായിക

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ജയസൂര്യയും നാദിര്‍ഷയും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ‘ഈശോ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ  പോസ്റ്റർ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.  അമർ അക്ബർ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. 

‘ഈശോയുടെ മോഷൻ പോസ്റ്റർ പുറത്തുവിടുന്നു. ജയസൂര്യയ്ക്കും നാദിർഷയ്ക്കും എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ‘, എന്നാണ് മമ്മൂട്ടി കുറിച്ചത്. നമിതാ പ്രമോദ് ആണ് ചിത്രത്തിലെ നായിക.
ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളിൽ നിന്നല്ല എന്ന ടാഗ് ലൈനും കൊടുത്തിട്ടുണ്ട്.

സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി