മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ നടൻ ജെറെമി റെന്നെർ ഗുരുതരാവസ്ഥയിൽ. നെവാഡയിലെ റെനോ എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. നടന്റെ വക്താവാണ് അപകടവാർത്തയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
നെവാഡ-കാലിഫോർണിയ അതിർത്തിയിലുള്ള റെനോയിൽ ഞായറാഴ്ച്ചയാണ് അപകടമുണ്ടായത്. ഉടനെ തന്നെ നടനെ ആകാശമാർഗം ആശുപത്രിയിലെത്തിച്ചു. താരം അപകടനില തരണം ചെയ്തെങ്കിലും ഇപ്പോഴും ഗുരുതരാവസ്‌ഥയിൽ തന്നെയാണെന്നാണ് വിവരം. അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നെർ താമസിക്കുന്നത്. പുതുവർഷ തലേന്ന് കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് പ്രദേശത്തെ 35,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു.
അവഞ്ചേഴ്‌സ്, കാപ്റ്റൻ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് പ്രശസ്തനാണ് ജെറമി റെന്നെർ. ദി ഹർട്ട് ലോക്കർ എന്ന സിനിമയിലെ പ്രകടനം 2010 ഓസ്‌കറിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. മെയർ ഓഫ് കിങ്‌സ്ടൗൺ ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ രണ്ടാം സീസൺ ഈ മാസം എത്തും. മിഷൺ: ഇംപോസിബിൾ, അറൈവൽ, അമേരിക്കൻ ഹസിൽ, 28 വീക്‌സ് ലേറ്റർ എന്നിവയിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates