കലാഭവൻ ഷാജോൺ, സുബി സുരേഷ്/ ചിത്രം ഫെയ്‌സ്ബുക്ക് 
Entertainment

'ചികിത്സയില്‍ ആയിരുന്നെന്ന് ഞങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമായിരുന്നു, കിട്ടിയിരുന്നത് നല്ല സൂചനകള്‍'

കരൾ സംബന്ധമായ രോ​ഗത്തെ തുടർന്നായിരുന്നു അന്ത്യം

സമകാലിക മലയാളം ഡെസ്ക്

സിനിമ-സീരിയൽ താരം സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ ഞെട്ടി സുഹൃത്തുക്കൾ. വളരെ അടുത്ത സുഹൃത്തായ സുബിയുടെ വേർപാട് ഞെട്ടിക്കുന്നതാണെന്ന് നടൻ കലാഭവൻ ഷാജോൺ പ്രതികരിച്ചു. വർഷങ്ങളായി ഒരുമിച്ച് സ്റ്റേജ് ഷോകളിൽ പ്രവർത്തിച്ചത് മുതലുള്ള സുഹൃത്ത് ബന്ധമാണ്. കരൾ രോ​ഗവുമായി ബന്ധപ്പെട്ട് കുറച്ച് നാളായി സുബി ചികിത്സയിലായിരുന്നുവെന്ന് അറിയാമായിരുന്നു. എന്നാൽ പ്രതീക്ഷാവഹമായ റിപ്പോർട്ടായിരുന്നു ആശുപത്രിയിൽ നിന്നും ലഭിച്ചത്. സുബിയുടെ കുടുംബവും ആ സമാധാനത്തിലായിരുന്നു.

‘‘വളരെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് സുബിയുടെ വേർപാട്. സുബി കുറച്ചു ദിവസമായി ചികിത്സയിലായിരുന്നുവെന്ന് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾക്ക് അറിയാമായിരുന്നു. സുബിക്ക് കരൾ രോഗമായിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടുകാരിൽ നിന്നും നല്ല സൂചനകളായിരുന്നു കിട്ടിയിരുന്നത്. ആ ഒരു ആശ്വാസത്തിലായിരുന്നു ഞങ്ങൾ.  പക്ഷേ പെട്ടെന്ന് കേൾക്കുന്ന ഈ വിവരം ഞെട്ടിക്കുന്നു. ഒരുപാടു വർഷങ്ങൾക്ക് മുൻപ് മുതൽ ഒരുമിച്ച് സ്റ്റേജ് ഷോകളിൽ തുടങ്ങിയ സുഹൃത്ത് ബന്ധമാണ്.  ഒരു ആൺകുട്ടിയെപ്പോലെ ജീവിതത്തെ നേരിട്ട താരമാണ് സുബി. ജീവിതത്തെ വളരെ സന്തോഷത്തോടെ നേരിട്ടിരുന്ന ആളാണ്. 

നമ്മൾ പോലും ചെയ്യാൻ മടിക്കുന്ന പല കാര്യങ്ങളും വളരെ ധൈര്യത്തോടെ സുബി ചെയ്യും. ഒറ്റക്ക് എവിടെയും യാത്ര ചെയ്യാൻ ഒരു മടിയുമുണ്ടായിരുന്നില്ല. വളരെ ധൈര്യശാലിയായ പെൺകുട്ടിയായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു സുബി. എന്ത് കാര്യത്തിന് എപ്പോ വിളിച്ചാലും ഓടിയെത്തും. ഞങ്ങളുടെ ഒരു മിമിക്രി അസോസിയേഷൻ ഉണ്ട്. അതിന്റെ എക്സിക്യൂട്ടിവ്‌ മെമ്പറായിരുന്നു സുബി. സംഘടനയ്ക്കു വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ മുൻപിൽ നിന്നിട്ടുള്ള വ്യക്തിയാണ്. കുടുംബമായിട്ടും വളരെ അടുപ്പമുണ്ടായിരുന്നു. വളരെയധികം വിഷമിപ്പിക്കുന്ന വാർത്തയാണിത്.’’ കലാഭവൻ ഷാജോൺ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

SCROLL FOR NEXT