നടി സുബി സുരേഷ് അന്തരിച്ചു

Published: 22nd February 2023 10:18 AM  |  

Last Updated: 22nd February 2023 10:43 AM  |   A+A-   |  

subi_suresh

സുബി സുരേഷ്

 

കൊച്ചി: സിനിമ നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. ആലുവ രാജഗിരി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരള്‍ രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടെലിവിഷ്ന്‍ സ്‌കിറ്റുകളിലൂടെയാണ് സുബി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മിമിക്രി രംഗത്തുനിന്നാണ് സുബി അഭിനയ ലോകത്ത് എത്തിയത്. അഭിനേത്രിയായും അവതാരകയായും ജനപ്രിയമായ ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായി.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുബിയുടെ നിര്യാണത്തില്‍ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

മഞ്ജു വാര്യരുടെ വിസ്താരം തുടരും; ഇന്ന് നടക്കുക പ്രതിഭാഗം ക്രോസ് വിസ്താരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ