ചിത്രം: ഫേസ്ബുക്ക് 
Entertainment

'ആ ദൃക്സാക്ഷി സഹദേവന്റെ ആളായിരുന്നോ?', ഷാജോൺ നൽകിയ മറുപടി ഇങ്ങനെ; വിഡിയോ 

സഹദേവന് പണി പോയതുകൊണ്ടാണ് ദൃശ്യം 2വിൽ പണികിട്ടാതിരുന്നതെന്നാണ് ഷാജോൺ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദൃശ്യം 2 ചർച്ചകൾ കൊഴുക്കുമ്പോൾ ആരാധർ ഏറ്റവുമധികം മിസ് ചെയ്യുന്നത് ഒന്നാം ഭാ​ഗത്തിലെ കോൺസ്റ്റബിൾ സഹദേവനെയാണ്. കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രം രണ്ടാം ഭാ​ഗത്തിൽ ഇല്ല. വരുൺ കേസുമായി ബന്ധപ്പെട്ട് തന്നെയാണ് സഹദേവൻറെ പണി പോയതും. സഹദേവന് പണി പോയതുകൊണ്ടാണ് ദൃശ്യം 2വിൽ പണികിട്ടാതിരുന്നതെന്നാണ് ഷാജോൺ തന്നെ പറയുന്നത്. 

ദൃശ്യത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് ആദ്യ ഭാ​ഗത്തെ താരങ്ങളായ ഷാജോണും നടൻ ബാലാജി ശർമ്മയും ഒന്നിച്ച വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘പുള്ളി’ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും ദൃശ്യത്തെക്കുറിച്ച് വാചാലരായത്. വരുണിനെ പൊലീസ് സ്റ്റേഷനിൽ കുഴിച്ചു മൂടുന്നതുകണ്ട ദൃക്സാക്ഷി സഹദേവന്റെ ആളായിരുന്നോ എന്ന ആരാധകരുടെ സംശയം ബാലാജി സഹദേവനോട് ചോദിച്ചതാണ് വിഡിയോയിലെ ഹൈലൈറ്റ്. 

ഈ സംശയം ദൃശ്യം 3യിൽ അവസാനിക്കുമെന്നാണ് ഷാജോൺ പറയുന്നത്. ‘ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. അതിൽ ഭാഗമാകാത്തതിന്റെ വിഷമമുണ്ട്. ഇപ്പോൾ ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവൻ എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ. ഇനി സഹദേവൻ വരണമെങ്കിൽ ജിത്തു തന്നെ വിചാരിക്കണം. ദൃശ്യം 3യിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’–കലാഭവൻ ഷാജോൺ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT