സീമ ജി നായറും ശരണ്യയും/ ഫേയ്സ്ബുക്ക് 
Entertainment

സീമ ശരണ്യയ്ക്ക് ആരായിരുന്നു? ചേച്ചിയോ  അമ്മയോ  അതോ ദൈവമോ!; കുറിപ്പ്

ഈ  കാലമത്രയും അവളുടെ ഏറ്റവും വലിയ ബലം സീമ ജി. നായരുടെ കരുതൽ ആയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിന് ഒടുവിലാണ് ശരണ്യ മരണത്തിന് കീഴടങ്ങിയത്. ‌ശരണ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള നടൻ കിഷോർ സത്യയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ശരണ്യയുടെമായി ഒന്നിച്ച് അഭിനയിച്ചതിന്റെ ഓർമകളും സീമ ജി നായരുമായുള്ള ശരണ്യയുടെ ബന്ധത്തെക്കുറിച്ചുമെല്ലാം കിഷോർ പറയുന്നുണ്ട്. ഇക്കാലമ‌ത്രയും ശരണ്യയുടെ ഏറ്റവും വലിയ ബലം സീമ ജി. നായരുടെ കരുതൽ ആയിരുന്നുവെന്നും അദ്ദേഹം കുറിച്ചു. 

കിഷോർ സത്യയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി. മുഖ്യധാരയിൽ ശരണ്യയുടെ ആദ്യ സീരിയൽ എന്റെ നായികയായി വന്ന "മന്ത്രകോടി" ആയിരുന്നു. അവിടെ നിന്നാണ് ശരണ്യ  എന്ന നടിയുടെ  വളർച്ച  തുടങ്ങിയത്. പിന്നീട് വഴിയിൽ അസുഖം തടസ്സം നിന്നു. കീഴടങ്ങാൻ അവൾ തയാറായില്ല.

രോഗം തിരിച്ചറിഞ്ഞ ആദ്യ സമയത്ത് ടെലിവിഷൻ താര സംഘടന ആത്മയുടെ പ്രസിഡന്റ്‌ ശ്രീ. കെ.ബി. ഗണേഷ് കുമാറും സഹപ്രവർത്തകരും  ശരണ്യയ്ക്ക്  കൂട്ടായി നിന്നു. എന്നാൽ ഈ  കാലമത്രയും അവളുടെ ഏറ്റവും വലിയ ബലം സീമ ജി. നായരുടെ കരുതൽ ആയിരുന്നു. സീമ, ശരണ്യയ്ക്ക് ആരായിരുന്നു....? ചേച്ചിയോ... അമ്മയോ... അതോ ദൈവമോ....!

സീമയോടൊപ്പം ദൈവം  ചേർത്തുവച്ച പേരായിരുന്നോ ശരണ്യ.....സീമയുടെ കൂടെ ശരണ്യയ്ക്കായി കലാകാരന്മാരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നു. ആളായും അർഥമായും....അസുഖത്തെ  തോൽപിച്ച  ഇടവേളകളിൽ  വീണ്ടും അവൾ  ക്യാമറയ്ക്കു മുൻപിൽ എത്തി.

പത്തു വർഷങ്ങൾക്കു  ശേഷം "കറുത്ത  മുത്തിൽ" എന്നോടൊപ്പം അവൾ വീണ്ടും അഭിനയിച്ചു. എന്റെ അനുജനായി അഭിനയിച്ച  റിച്ചാർഡിന്റെ ജോഡിയായി. ശരണ്യയുടെ  വിയോഗവർത്ത അറിഞ്ഞപ്പോൾ നൊമ്പരത്തോടെ അവൻ അയച്ചുതന്ന ചിത്രമാണ് ഇത്. നൊമ്പരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല....എന്നാൽ നമ്മുടെ നെഞ്ചിൽ ഒരു തീരാനൊമ്പരമായി എന്നും അവൾ ഉണ്ടാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT