കൊംചട ശ്രീനിവാസ്/ട്വിറ്റർ ചിത്രം 
Entertainment

നടന്‍ കൊംചട ശ്രീനിവാസ് അന്തരിച്ചു

40 ഓളം സിനിമകളിലും 10 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലുങ്ക് നടന്‍ കൊംചട ശ്രീനിവാസ് അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ഒരു സിനിമാ ചിത്രീകരണത്തിനിടെ, സെറ്റില്‍ താരം കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയില്‍ നെഞ്ചിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നടന് ഹൃദ്രോഗം സ്ഥിരീകരിച്ചത്. 

ചികിത്സയ്ക്ക് ശേഷം നടന്‍ സ്വന്തം നാടായ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലേക്ക് സംക്രാന്തി ആഘോഷിക്കാനായി പോയിരുന്നു. ഇവിടെ വെച്ച് പെട്ടെന്ന് തളര്‍ന്നു വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

തെലുങ്കു സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ നടനായിരുന്നു കൊംചട ശ്രീനിവാസ്. ശങ്കര്‍ദാദ എംബിബിഎസ്, ആടി, പ്രേമ കാവലി തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. 40 ഓളം സിനിമകളിലും 10 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT