ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഓഫ് ഡേ, ഗെയിം ഓൺ; ചാക്കോച്ചന് ഇസ ചെക്കൻ കമ്പനി; ക്യൂട്ട് വിഡിയോ വൈറൽ 

മകനൊപ്പം ഫുട്ബോൾ കളിക്കുന്ന വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വധി ദിവസം മകൻ ഇസഹാക്കിനൊപ്പം ചിലവിടുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.  മകനൊപ്പം ഫുട്ബോൾ കളിക്കുന്ന വിഡിയോയാണ് താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

‘തിങ്കളാഴ്ച ഞായറാഴ്ച പോലെ തോന്നുമ്പോൾ! ഓഫ്-ഡേ, ഗെയിം-ഓൺ പച്ച ടർഫ്, തുറസായ സ്ഥലം, ഇളം കാറ്റ്, ഒപ്പം കമ്പനിക്ക് എന്റെ ചെക്കനും’ എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ ക്യൂട്ട് വിഡിയോ പങ്കുവച്ചത്. നിരവധി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ആരാധകർ കുറിച്ചിരിക്കുന്നത്. ഇസക്കുട്ടന് പന്ത് കൊടുക്കാതെ കളിക്കുന്നതിന് ചാക്കോച്ചനോട് നീരസം പറയുകയാണ് ആരാധകർ. മകന് പന്ത് കൊടുക്കെടോ അപ്പാ, ഇതിലിപ്പോ ആരാ കുട്ടി? എന്നൊക്കെയാണ് കമന്റ്. 

2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. 14-ാം വിവാഹവാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് സന്തോഷമായി ഇസ കടന്നുവന്നത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT