ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഒന്നാം ദിനം മുതൽ 1461-ാം ദിവസം വരെ; ഇസക്കുട്ടന് നാലാം പിറന്നാൾ, സന്തോഷം പങ്കുവച്ച് ചാക്കോച്ചൻ

ഒന്നാം ദിവസം മുതൽ 1461-ാം ദിവസം വരെ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ച് കുറിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൻ ഇസഹാക്ക് ബോബൻ കുഞ്ചാക്കോയ്ക്ക് നാലാം പിറന്നാൾ ആശംസ കുറിച്ച് കുഞ്ചാക്കോ ബോബൻ. ജനിച്ച ദിവസം മകനെ കൈയിലെടുത്ത നിമിഷവും നാലാം വയസ്സിൽ മകനെ എടുത്തുനിൽക്കുന്ന ചിത്രവും ചേർത്തുവച്ചാണ് ചാക്കോച്ചൻ സന്തോഷം പങ്കുവച്ചത്. ഒന്നാം ദിവസം മുതൽ 1461-ാം ദിവസം വരെ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ച് കുറിച്ചിരിക്കുന്നത്.

"എന്റെ മകന് ഇന്ന് നാല് വയസ്സ്, സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നതെന്ന് ചിന്തിക്കാനേ കഴിയുന്നില്ല. ജിവിതം നിനക്കായി കരുതിവച്ചിരിക്കുന്നതെല്ലാം അനുഭവിക്കാൻ നിനക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നീ ഒരു നല്ല മനുഷ്യനായി വളർന്ന് വലുതാകുമെന്നും പ്രതീക്ഷിക്കുന്നു. നിന്റെ മുഖത്തെ ചിരി എന്നും കാത്തുസൂക്ഷിക്കുക അത് മറ്റുള്ളവരുടെ മുഖത്ത് ചിരി പടർത്താനും ഒരു കാരണമാകട്ടെ. ഹാപ്പി ബർത്ത്ഡേ ഇസ്സു ബോയ്", ചാക്കോച്ചൻ കുറിച്ചു. കുഞ്ഞ് കുഞ്ചാക്കോയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും