ലെനയുടെ ഋഷികേശ് യാത്രയിൽ നിന്ന്/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഗം​ഗയിൽ മുങ്ങിനിന്ന് പ്രാർത്ഥിച്ച് ലെന; ആ​ദ്യ ഋഷികേശ് യാത്രയിലെ ചിത്രങ്ങളുമായി താരം

അതിരാവിലെ ​ഗം​ഗയിൽ മുങ്ങി നിന്ന് കൈകൂപ്പ് പ്രാർത്ഥിക്കുന്ന ലെനയെയാണ് ചിത്രത്തിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടാറുള്ള താരമാണ് ലെന. താരത്തിന് യാത്രകളോടുള്ള സ്നേഹവും പ്രശസ്തമാണ്. താൻ നടത്താറുള്ള യാത്രകളുടെ വിശേഷം ലെന സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഋഷികേശ് യാത്രയിലാണ് താരം. ലെന പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

അതിരാവിലെ ​ഗം​ഗയിൽ മുങ്ങി നിന്ന് കൈകൂപ്പ് പ്രാർത്ഥിക്കുന്ന ലെനയെയാണ് ചിത്രത്തിൽ കാണുന്നത്. തന്റെ ആദ്യ ഋഷികേശ് യാത്രയാണെന്നും താരം കുറിക്കുന്നുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. വളരെ മനോഹരമായ അനുഭവം, ദൈവീകം തുടങ്ങിയ കമന്റുകളാണ് വരുന്നത്. 

അടുത്തിടെയാണ് ലെന സിനിമയിൽ 25 വർഷം പൂർത്തിയാക്കിയത്. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. സ്നേഹത്തിലേക്ക് തന്നെ തെരഞ്ഞെടുത്തതിന് ജയരാജിന് നന്ദി പറഞ്ഞുകൊണ്ടാണ് ലെന സന്തോഷം പങ്കുവച്ചത്.  എന്നാലും ന്റെ അളിയാ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT