മധു/ വിൻസെന്റ് പുളിക്കൽ 
Entertainment

'പ്രണയത്തിൽ എന്റെ ​ഗുരു ഷീലയാണ്, പ്രിയപ്പെട്ട നായിക ശ്രീവിദ്യയും'; നടൻ മധു

അന്നത്തെ കാലത്ത് പ്രേം നസീർ-മധു, സത്യൻ-മധു എന്നൊരു കോംമ്പിനേഷൻ നിലനിന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

സ്ക്രീനിലെ പ്രണയത്തിൽ തന്റെ ​ഗുരു ഷീലയാണെന്ന് നടൻ മധു. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌പ്രസ്‌ ഡയലോ​ഗിൽ‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂടുപടം സിനിമ ചെയ്യുമ്പോൾ തനിക്ക് കാമറയ്‌ക്ക് മുന്നിൽ പ്രണയം അഭിനയിക്കാൻ അറിയില്ലായിരുന്നു. സിനിമയിൽ അത്ര പരിചയസമ്പന്നത അന്ന് എനിക്ക് ഉണ്ടായിരുന്നില്ല, അവിവാഹിതനുമായിരുന്നു. കാമറയ്‌ക്ക് മുന്നിൽ പ്രണയം അഭിനയിക്കാൻ പഠിപ്പിച്ചത് ഷീലയാണ്. ഷീല പറഞ്ഞു തന്നതനുസരിച്ചാണ് അന്ന് ആ രം​ഗങ്ങൾ ചെയ്‌തത്- മധു പറഞ്ഞു.

കൂടെ അഭിനയിച്ചവരിൽ പ്രിയപ്പെട്ട നായിക ശ്രീവിദ്യയാണ്. എന്തും പെട്ടന്ന് ​ഗ്രഹിക്കാനുള്ള ഒരു പ്രത്യേക കഴിവ് അവർക്കുണ്ടായിരുന്നു. ഭാഷകളിലുള്ള പ്രാവീണ്യം ഡയലോ​ഗ് പറയുന്നതിൽ അവരെ സഹായിച്ചിരുന്നു. നൃത്തവും പാട്ടുമൊക്കെ വളരെ നന്നായി ശ്രീവിദ്യ കൈകാര്യം ചെയ്‌തിരുന്നുനെന്നും അദ്ദേഹം പറഞ്ഞു. എന്റെ 50കളിൽ കുറച്ച് വണ്ണമുണ്ടായിരുന്നത് കൊണ്ട് അവരായിരുന്നു പതിവായി എന്റെ നായിക. എനിക്കും ശ്രീവിദ്യക്കും ഏതാണ്ട് ഒരേ ശരീരഭാഷയായിരുന്നു. ഞങ്ങൾ നല്ല ജോഡിയായിരുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.

അതുപോലെ അന്നത്തെ കാലത്ത് പ്രേം നസീർ-മധു, സത്യൻ-മധു എന്നൊരു കോമ്പിനേഷൻ നിലനിന്നിരുന്നു. താനായിരിക്കും സഹനടൻ. തങ്ങൾക്കിടയിൽ മത്സരമുണ്ടായിരുന്നില്ലെന്നും മധു പറഞ്ഞു. പ്രേം നസീർ വളരെ നല്ലൊരു മനുഷ്യനാണ്. ചുറ്റുമുള്ളവരുടെ വികാരങ്ങളെ അദ്ദേഹം ഒരിക്കലും വ്രണപ്പെടുത്തില്ല. റൊമാന്റിക് ഹീറോ എന്ന നിലയിൽ വിജയിച്ചതോടെ അദ്ദേഹത്തിന് ആ പരിവേഷമായിരുന്നു തുടർന്നും കിട്ടിയിരുന്നത്.

എന്നാൽ അദ്ദേഹം മറ്റ് കഥാപാത്രങ്ങളും ചെയ്‌തിട്ടുണ്ട്. കോളജ് സമയത്ത് ബസ്റ്റ് ആക്ടർ ആയിരുന്നു അദ്ദേഹം. ഷൈലോക്ക് എന്ന വില്ലൻ കഥാപാത്രത്തെ ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. ആ ഒരൊറ്റ കഥാപാത്രം മതി അദ്ദേഹത്തിന്റെ അഭിനയിക്കാനുള്ള കഴിവു തിരിച്ചറിയാൻ. എന്നാൽ സത്യൻ സഹോദരനെ പോലെയാണ്. തന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത് അദ്ദേഹമായിരുന്നുവെന്നും മധു പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT