മമ്മൂട്ടിയുടെ പുതിയ ചിത്രം ഭീഷ്മ പർവം തിയറ്ററിൽ ആഘോഷമാക്കുകയാണ് ആരാധകർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആരാധകരെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളാണ്. തന്റെ സിനിമ കണ്ട് ആഘോഷമാക്കുന്ന ആരാധകർക്ക് ഒരു ഉപകാരവും താൻ ചെയ്തിട്ടില്ലെന്നും ഇങ്ങനെയുള്ള സ്നേഹം കിട്ടുന്നത് ഭാഗ്യമാണ് എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.
"ഞാൻ ഇന്ന് ഇങ്ങോട്ട് വന്നപ്പോൾ ആലോചിച്ചതാണ്. പരസ്യമായി പറയേണ്ട കാര്യമല്ല. ഈ സിനിമ കാണുകയും ആർത്തലയ്ക്കുകയും ഉല്ലസിക്കുകയും ചെടി എറിയുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെയൊന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. മഹാഭാഗ്യമാണ് അങ്ങനെയുള്ളവരുടെ സ്നേഹം കിട്ടുന്നത്"- മമ്മൂട്ടി പറഞ്ഞു. ഭീഷ്മ പർവത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബായിയിലെ പ്രസ് മീറ്റിനിടെയാണ് മമ്മൂട്ടിയുടെ പരാമര്‍ശം.
അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ബിഗ് ബിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ആദ്യ ദിനം ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം 3.676 കോടി രൂപ ചിത്രം നേടിയത്. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates