ട്രെയിലർ ലോഞ്ചിനിടെ യുവതാരങ്ങൾക്കൊപ്പം മമ്മൂട്ടി/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

"നമുക്കൊക്കെ അങ്കിളും ആന്റിയും, ഇയാൾക്കൊന്നും ഒരുപകാരവും ചെയ്യരുത്"; ജോയ് മാത്യുവിന് മമ്മൂക്കയുടെ ട്രോൾ 

മമ്മൂട്ടിക്കൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന ജോയ് മാത്യുവിന്റെ ആ​ഗ്രഹം മൈക്കിലൂടെ വിളിച്ചുപറഞ്ഞ് നടൻ കുഞ്ചാക്കോ ബോബനാണ് രസനിമിഷങ്ങൾക്ക് തുടക്കമിട്ടത്

സമകാലിക മലയാളം ഡെസ്ക്

ജോയ് മാത്യു തിരക്കഥയൊരുക്കിയ ടിനു പാപ്പച്ചൻ ചിത്രം ചാവേറിന്റെ ട്രെയിലർ ലോഞ്ചിനിടെ തഗ് ഡയലോഗുമായി മമ്മൂട്ടി. ജോയ് മാത്യുവിനെ ട്രോളിയാണ് മമ്മൂക്ക കൈയടി നേടിയത്. മമ്മൂട്ടിക്കൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന ജോയ് മാത്യുവിന്റെ ആ​ഗ്രഹം മൈക്കിലൂടെ വിളിച്ചുപറഞ്ഞ് നടൻ കുഞ്ചാക്കോ ബോബനാണ് തുടക്കമിട്ടത്. 

ചാക്കോച്ചൻ വിളിച്ചുപറയുന്നത് കേട്ടയുടൻ സ്റ്റേജിലെത്തിയ മമ്മൂട്ടി ‘‘ജോയ് മാത്യു എനിക്കു വേണ്ടിയും തിരക്കഥ എഴുതിയിട്ടുണ്ട്. അതിനൊക്കെ ‘അങ്കിൾ’. ഇവർക്കൊക്കെ വേറെ. നമുക്കൊക്കെ അങ്കിളും ആന്റിയും. ഇയാൾക്കൊന്നും ഒരുപകാരവും ചെയ്യരുത്.’’എന്നായിരുന്നു മമ്മൂട്ടിയുടെ ഡയലോ​ഗ്. ഇതിനുപിന്നാലെ മൂന്നുപേരും നിന്ന് ഫോട്ടോയും എടുത്തു. ഈ ഫോട്ടോസെഷൻ പൂർത്തിയായതോടെ താരങ്ങൾ കൂട്ടത്തോടെ സ്റ്റേജിലേക്ക് ഓടിക്കയറുകയായിരുന്നു. ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിനീത് ശ്രീനിവാസൻ, നരേൻ, ജൂഡ് ആന്തണി, മനോജ് കെ ജയൻ എന്നിവരെ വിഡിയോയിൽ കാണാം. 

മൂന്ന് സിനിമകളുടെ ട്രെയിലർ ലോഞ്ചാണ് ഒന്നിച്ച് നടന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 2018, ഉണ്ണി മുകുന്ദന്റെ മാളികപ്പുറം, ടിനു പാപ്പച്ചൻ–ചാക്കോച്ചൻ ചിത്രം ചാവേർ എന്നിവയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് രസകരമായ നിമിഷങ്ങൾ അരങ്ങേറിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

SCROLL FOR NEXT