സുഹൃത്തുക്കൾക്കൊപ്പം മമ്മൂട്ടി 
Entertainment

ഈ ചിത്രം വ്യാജമല്ല; കൂട്ടുകാരെ കാണാൻ എത്തി മമ്മൂക്ക, വൈറലായ ഫോട്ടോയ്ക്ക് പിന്നിലെ കഥ 

രണ്ട് മണിക്കൂർ മമ്മുക്ക ഇവർക്കൊപ്പം ചിലവഴിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോളജ് സുഹൃത്തുക്കളോടൊപ്പം മമ്മൂക്ക എന്ന കാപ്ഷനോടെ പ്രചരിക്കുന്ന ചിത്രം ഇതിനോടകം ഏറെ വൈറലായിക്കഴിഞ്ഞു. കൂട്ടുകാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തെയാണ് ചിത്രത്തിൻ കാണാനാവുക. എന്നാൽ ചിലരെങ്കിലും ഈ ഫോട്ടോ വ്യാജമാണെന്ന ചിന്തയിലാണ്. 

കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്തെ ആബാദ് പ്ലാസയിൽ ഒരുക്കിയ പരിപാടിയിലാണ് താരം പങ്കെടുത്തത്. വർഷങ്ങൾക്ക് മുൻപ് ഒപ്പം പഠിച്ച കൂട്ടുകാരെ കാണാൻ എത്തിയതാണ് മമ്മൂട്ടി. അമേരിക്കയിൽ നിന്ന്  വന്ന അഷ്‌റഫ്‌ ആണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. വൈകുന്നേരം 5.30 മുതൽ 7.30 വരെ രണ്ട് മണിക്കൂർ മമ്മുക്ക ഇവർക്കൊപ്പം ചിലവഴിച്ചു.

ഫോട്ടോയിലുള്ളവർ (വലത്തു നിന്ന്): എസ്. എ. മൻസൂർ, രാമമൂർത്തി, റോണി മാമ്മൻ, ബി. അബ്ദുൾ സലാം, എ.കെ. എം. അഷറഫ്  
റിയാസ് അഹമ്മദ്, ജോസഫ് ചാലി, പോൾ റോബ്സൺ, ക്ലമന്റ് വില്യംസ്, മമ്മൂട്ടി
ഇരിക്കുന്നവർ : ജാവീദ് ഹാഷിം, തിലക്, ഗോദാവരി, ബഞ്ചമിൻ പോൾ, ബാലചന്ദ്രൻ കണ്ണമ്പള്ളി, കെ. എച്ച്. എം. മൊയ്തീൻ.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT