മണിക്കുട്ടൻ  ഇൻസ്റ്റ​ഗ്രാം
Entertainment

'പാക് അതിർത്തിയിൽ കുടുങ്ങി മണിക്കുട്ടൻ'; വാർത്തയിൽ പറഞ്ഞ ആൾ താനല്ലെന്ന് നടൻ

ഒരു ചാനലിൽ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് ഇടുന്നത്.

സമകാലിക മലയാളം ഡെസ്ക്

മണിക്കുട്ടനും സംഘവും പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന വാർത്ത നിഷേധിച്ച് മണിക്കുട്ടൻ. അതിർത്തിയിലെ സംഘാർഷാവസ്ഥയെത്തുടർന്ന് മണിക്കുട്ടൻ അടങ്ങിയ സിനിമാസംഘം പാക് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

അത് സത്യമല്ലെന്നും ആ വാർത്തയിൽ പരാമർശിക്കുന്ന മണിക്കുട്ടൻ താനല്ലെന്നും വ്യക്തമാക്കി നടൻ തന്നെ രംഗത്തെത്തി. നല്ല രീതിയിലുള്ള ഇന്ത്യൻ പ്രതിരോധം തുടരട്ടെ. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും മണിക്കുട്ടൻ കുറിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമായിരുന്നു മണിക്കുട്ടന്റെ പോസ്റ്റ്.

മണിക്കുട്ടന്റെ കുറിപ്പ്

ഈ വാർത്തയിൽ പറഞ്ഞ മണിക്കുട്ടൻ ഞാനല്ല.

പ്രിയമുള്ളവരേ

സിനി സ്റ്റാർ നൈറ്റ്‌ 2025 പ്രോഗ്രാമുമായി ബന്ധപ്പെട്ടു ശ്വേത, രാഹുൽ മാധവ്, മാളവിക, ശ്രീനാഥ്, രേഷ്മ രാഘവേന്ദ്ര, മഹേഷ് കുഞ്ഞുമോൻ, അനൂപ് കോവളം എന്നിവരോടൊപ്പം ഞാൻ ഇപ്പോൾ ന്യൂയോർക്കിലാണ്. ഒരു ചാനലിൽ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. കൃത്യമായുള്ള ന്യൂസ്‌ വ്യക്തതയോടെ പ്രചരിപ്പിക്കുമെന്നു വിശ്വസിക്കുന്നു.

നല്ല രീതിയിലുള്ള ഇന്ത്യൻ പ്രതിരോധം തുടരട്ടെ.. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT