നടൻ മിഥൂട്ടി വിവാഹിതനായി  ഫെയ്സ്ബുക്ക്
Entertainment

'ആവേശത്തിലെ കുട്ടേട്ടൻ'; നടൻ മിഥൂട്ടി വിവാഹിതനായി

ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ആവേശം സിനിമയിൽ വില്ലനായെത്തിയ മിഥുൻ (മിഥൂട്ടി) വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി പാർവതിയാണ് വധു. ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. തൃശൂർ സ്വദേശിയാണ് മിഥുൻ. നിരവധി പേരാണ് ഇരുവർക്കും വിവാഹാശംസകൾ നേരുന്നത്. ആവേശത്തിൽ രങ്കന്റെ പിള്ളേരെ വിറപ്പിച്ച് മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയ കഥാപാത്രമാണ് മിഥുൻ അവതരിപ്പിച്ച കുട്ടി.

മോജിലും ജോഷിലും, റീൽസിലും ഒക്കെയായി സമൂഹ മാധ്യമങ്ങളിൽ ചിരിയുടെ മാലപ്പടക്കം തീർത്താണ് മിഥുൻ സിനിമയിലെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT