മോഹൻലാലും ഭാര്യ സുചിത്രയും/ ഫെയ്സ്ബുക്ക് 
Entertainment

'സ്ത്രീധനം വാങ്ങിയല്ല ഞാൻ വിവാഹം കഴിച്ചത്, മകൾക്കും ഉണ്ടാവില്ല': മോഹൻലാൽ

'ഒരു നടൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും'

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ മകളെ സ്ത്രീധനം നൽകി വിവാഹം കഴിപ്പിക്കില്ലെന്ന് നടൻ മോഹൻലാൽ. സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല താനെന്നും താരം വ്യക്തമാക്കി.നേര് സിനിമയുടെ ഭാ​ഗമായി നൽകിയ അഭിമുഖത്തിനിടെയാണ് താരം സ്ത്രീധനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. 

'സ്ത്രീധനം വാങ്ങുന്നത് ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം. ഒരു നടൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേൾക്കുമ്പോൾ, അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണു നമുക്ക് കേൾക്കേണ്ടത്.'- മോഹൻലാൽ പറഞ്ഞു. ‌‌

സംവിധായകൻ ജീത്തു ജോസഫും വിഷയത്തിൽ നിലപാട് വ്യക്തമാക്കി. ഇപ്പോഴത്തെ പെൺകുട്ടികൾ വളരെ സ്ട്രോങ് ആണെന്നും സ്ത്രീധനം ചോദിക്കുന്നവരെ വേണ്ട എന്ന് അവർ പറയും എന്നും ജീത്തു ജോസഫ് പറഞ്ഞു. ‘ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെ അല്ല.  ഇപ്പോൾ പെൺകുട്ടികളും സ്ട്രോങ് ആണ്. എനിക്ക് രണ്ടു പെൺകുട്ടികളാണ്. സ്ത്രീധനം ചോദിക്കുന്നവനെ ഞാൻ കെട്ടില്ല എന്ന് അവർ പറഞ്ഞിട്ടുണ്ട്.  പക്ഷേ ചില പെൺകുട്ടികൾ ഇമോഷനലി പെട്ടുപോയിക്കാണും. പക്ഷേ സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.’’– ജീത്തു ജോസഫ് പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കോർട്ട് ഡ്രാമയായി എത്തുന്ന ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. ഡിസംബർ 21നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT