മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രവും വിസിമയ മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രവും Instagram
Entertainment

' ഹാപ്പി ബർത്ത്ഡേ ബ്രോസ്‌കി'; പ്രണവിന് പിറന്നാൾ ആശംസകളുമായി അച്ഛനും അനിയത്തിയും

മലയാളികളുടെ പ്രിയ യുവതാരം പ്രണവ് മോഹൻലാലിന് ഇന്ന് പിറന്നാളാണ്

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയ യുവതാരം പ്രണവ് മോഹൻലാലിന് ഇന്ന് പിറന്നാളാണ്. താരത്തിന് പിറന്നാൾ ആശംസ അറിയിച്ച് മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപ്പേരാണ് ആശംസ അറിയിച്ച് പോസ്റ്റിന് താഴെ കമന്‍റുകളിടുന്നത്. 'പ്രിയപ്പെട്ട അപ്പുവിന് പിറന്നാൾ ആശംസകൾ' എന്ന അടിക്കുറിപ്പോടെ പ്രണവിനോടൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

മോഹന്‍ലാലിന് പുറമേ അനിയത്തി വിസ്മയയും ചേട്ടന് പിറന്നാള്‍ ആശംസ അറിയിച്ച് എത്തിയിരുന്നു.'ഹാപ്പി ഹാപ്പി ബർത്ത്ഡേ ബ്രോസ്‌കി' എന്ന അടിക്കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് വിസ്മയ പങ്കുവച്ചത്. കുട്ടിക്കാലത്തുള്ള ചിത്രവും, മുതിർന്നതിനുശേഷമുള്ള ചിത്രവും ഒരുമിച്ചു പങ്കുവച്ചുകൊണ്ടാണ് വിസ്മയ ആശംസ നേർന്നത്.

'കാണാൻ ആഗ്രഹിച്ച ചിത്രം', 'രാജാവിന്‍റെ മകന് പിറന്നാൾ ആശംസകൾ', 'ലോകം കറങ്ങുന്ന മകനെ അങ്ങോട്ട് പോയി കണ്ട ലാലേട്ടനാണ് എന്‍റെ ഹീറോ', 'ഫോട്ടോ എങ്ങനെ ഒപ്പിച്ചു ലാലേട്ടാ' എന്നിങ്ങനെയുള്ള രസകരമായ കമന്‍റുകളാണ് ആരാധകർ പോസ്റ്റിന് താഴെ പങ്കുവെച്ചിരിക്കുന്നത്.

1990 ജൂലൈ 13–നാണ് മോഹൻലാൽ സുചിത്ര ദമ്പതികളുടെ മകനായി പ്രണവ് ജനിക്കുന്നത്.ചെറുപ്പം മുതൽ യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന പ്രണവ് 2002–ൽ ഒന്നാമൻ എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് 2018–ൽ ആദി എന്ന സിനിമയിലൂടെ നായകനായി പ്രണവ് മലയാള സിനിമയിൽ അരങ്ങേറി. ‘ഡീയസ് ഈറേ’യാണ് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന പ്രണവിന്റെ ഏറ്റവും പുതിയ സിനിമ.

Actor Mohanlal and Visimaya Mohanlal shared pictures on social media wishing Pranav Mohanlal happy birthday wishes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT