വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഞാൻ 'ബറോസ്', ആക്ഷൻ പറഞ്ഞ് മോഹൻലാൽ; പ്രൊമോ ടീസർ പുറത്ത് 

സംവിധാനവും അഭിനയവും ഒരുപോലെ ചെയ്യുന്നത് വ്യക്തമാക്കുന്നതാണ് ടീസർ

Author : സമകാലിക മലയാളം ഡെസ്ക്

പ്രഖ്യാപിച്ചതുമുതൽ  ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതുതന്നൊണ് ആരാധകരുടെ കാത്തിരിപ്പിന് പ്രധാന കാരണം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. 

ആക്ഷൻ പറഞ്ഞ് സ്ക്രീനിലെത്തി ഒടുവിൽ കട്ട് പറഞ്ഞ് റീടേക്ക് പറയുന്ന മോഹൻലാലിനെ തന്നെയാണ് പ്രൊമോ ടീസർ കാണാൻ കഴിയുന്നത്. സംവിധാനവും അഭിനയവും ഒരുപോലെ ചെയ്യുന്നത് വ്യക്തമാക്കുന്നതാണ് ടീസർ. മോഹൻലാലിനൊപ്പം സന്തോഷ് ശിവൻ, ആൻറണി പെരുമ്പാവൂർ തുടങ്ങിയവരെയും ടീസറിൽ കാണാൻ കഴിയും.  

നേരത്തെ ബറോസിന്റെ ക്യാരക്റ്റർ സ്കെച്ച് പുറത്തുവിട്ടിരുന്നു. നിധി കാക്കുന്ന ഭൂതം എന്ന ഹാഷ്ടാ​ഗിലാണ് ചിത്രമെത്തുന്നത്. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. കേന്ദ്ര കഥാപാത്രമായ ബറോസായി മോഹൻലാലാണ് എത്തുന്നത്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്‍ത  ജിജോ പുന്നൂസിന്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം നിർത്തിവയ്ക്കേണ്ടി വന്നു. ഇത് ചിത്രത്തിന്റെ കണ്ടിന്യൂവിറ്റിയെ ബാധിച്ചിരുന്നു. അതിനാൽ ഇതുവരെ ചിത്രീകരിച്ചിരുന്നതു മുഴുവൻ ഒഴിവാക്കുമെന്ന് നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം ആലപിക്കുമോ? ഗവർണ്ണറുടെ സാന്നിധ്യത്തിൽ വന്ദേമാതരം നിർബന്ധമാക്കുന്ന പുതിയ പ്രോട്ടോക്കോൾ ചർച്ചയാകുന്നു

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെയുള്ള പോസ്റ്ററില്‍ കേസ്

തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി; വിജയ് തരംഗത്തിൽ പ്രമുഖർ തോറ്റതോടെ അണ്ണാമലൈയെ തിരികെ കൊണ്ടുവരാൻ നീക്കം

VD Satheesan Cabinet Live: കെ മുരളീധരന് ആരോഗ്യം; സിപി ജോണിന് ഗതാഗതം?

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ; വകുപ്പുകളെച്ചൊല്ലി ചർച്ചകൾ സജീവം, അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കും

SCROLL FOR NEXT