Entertainment

മൂണ്‍ മൂണ്‍ സെന്നിന്റെ ഭര്‍ത്താവ് ഭരത് ദേവ് വര്‍മ അന്തരിച്ചു

വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം. 83 വയസായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളി നടി മൂണ്‍ മൂണ്‍ സെന്നിന്റെ ഭര്‍ത്താവ് ഭരത് ദേവ് വര്‍മ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം. 83 വയസായിരുന്നു. ചലച്ചിത്ര താരങ്ങളായ റൈമ സെന്‍, റിയ സെന്‍ എന്നിവര്‍ മക്കളാണ്.

ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നതിനിടയില്‍ ബാലിഗഞ്ച് റോഡിലെ സ്വവസതിയിലാണ് മരണം.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വസതി സന്ദര്‍ശിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മൂണ്‍ മൂണ്‍ സെന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കൂടിയായിരുന്നു. 1978ലാണ് മൂണ്‍ മൂണ്‍ സെന്‍ ദേവ് വര്‍മയെ വിവാഹം കഴിക്കുന്നത്. ത്രിപുരയിലെ രാജകുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു