സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഗീതയില്‍ നിന്നുമുണ്ടായ മോശം സമീപനത്തെക്കുറിച്ച് നടന്‍ നന്ദു. സഹസംവിധായകനായി ജോലി ചെയ്തിരുന്ന കാലത്തെ അനുഭവമാണ് നന്ദു വെളിപ്പെടുത്തുന്നത്. സംവിധായകന്‍ തെരഞ്ഞെടുത്ത സാരി ധരിക്കാന്‍ ഗീത കൂട്ടാക്കിയില്ലെന്നാണ് നന്ദു പറയുന്നത്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നന്ദു.
സഹസംവിധായകനായ താന്‍ ആണ് അന്ന് ഗീതയ്ക്ക് ധരിക്കാനുള്ള സാരില്‍ നല്‍കാന്‍ പോയത്. എന്നാല്‍ താന്‍ നല്‍കിയ സാരി ഗീതയ്ക്ക് ഇഷ്ടമായില്ല. പകരം മറ്റൊരു സാരിയാണ് ഗീത ധരിച്ചത്. അതിന്റെ പേരില്‍ അന്ന് സംവിധായകനില്‍ നിന്നും തനിക്ക് ചീത്ത കേള്‍ക്കേണ്ടി വന്നുവെന്നാണ് നന്ദു പറയുന്നത്.
''തമിഴില്‍ നിന്നും വന്ന നടിയാണ് ഗീത. നല്ല ആര്‍ട്ടിസ്റ്റാണ്. അവര്‍ക്ക് ഒരു സീനില്‍ ധരിക്കാനുള്ള സാരി കൊടുക്കാന്‍ എന്നെയാണ് ഏല്‍പ്പിച്ചത്. ക്യാമറാമാനും സംവിധായകനും ചേര്‍ന്നാണ് സാരി തിരഞ്ഞെടുത്തത്. അടുത്ത സീനില്‍ ഈ സാരിയാണ് സംവിധായകന്‍ സെലക്ട് ചെയ്തിരിക്കുന്നതെന്ന് ഞാന്‍ ഗീതയോട് പറഞ്ഞു. ഈ സാരി കൊള്ളില്ല, കളര്‍ നല്ലതല്ലെന്ന് അവര്‍ പറഞ്ഞു. അവര്‍ സെല്കട് ചെയ്ത സാരിയാണ് ധരിച്ചേ പറ്റൂ എന്ന് ഞാന്‍ പറഞ്ഞെങ്കിലും സാരമില്ല അവരോട് ഞാന്‍ പറഞ്ഞോളമെന്നായിരുന്നു ഗീതയുടെ മറുപടി'' നന്ദു പറയുന്നു.
''ലാല്‍ സാറിനൊപ്പമുള്ള സീനാണ്. ആര്‍ട്ടിസ്റ്റ് റെഡിയാണെങ്കില്‍ വിളിക്കാന്‍ പറഞ്ഞു. ഞാന്‍ വിളിച്ചു കൊണ്ടു വന്നു. അവര്‍ കയറി വരുന്നത് കണ്ടതും സംവിധായകന്‍ എന്ന ചീത്തവിളിച്ചു. നന്ദുവിനോട് ഈ സാരിയാണോ ഞാന്‍ കൊടുക്കാന്‍ പറഞ്ഞതെന്ന് ചോദിച്ചു. ഞാന്‍ അവരെ നോക്കി, ഒന്നും പറയല്ലേ എന്ന് അവര്‍ ആംഗ്യം കാണിച്ചു. അതായത് ഞാന്‍ വെടി കൊണ്ടു കൊള്ളണമെന്ന്. സാര്‍ പറഞ്ഞ സാരി തന്നെയാണ് ഞാന്‍ കൊടുത്തത്. പക്ഷെ അത് ഇടില്ലെന്ന് അവര്‍ പറഞ്ഞുവെന്ന് സംവിധായകനോട് പറഞ്ഞു. ഗീതയോട് സാരി മാറ്റി വരാന്‍ അദ്ദേഹം പറഞ്ഞു'' എന്നും നന്ദു ഓര്‍ക്കുന്നു.
''പുറത്തിറങ്ങിയതും ഗീത എന്നോട് എന്നെ എന്തിനാണ് കൊലയ്ക്ക് കൊടുക്കുന്നതെന്ന് ചോദിച്ചു. ഉള്ള കാര്യമല്ലേ ഞാന്‍ പറഞ്ഞതെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ചീത്ത വിളി ഞാന്‍ കേള്‍ക്കണോ എന്ന് ചോദിച്ചു. ഓരോ ആര്‍ട്ടിസ്റ്റുകളുടേയും രീതി ഓരോ തരത്തിലാണ്. അതിലൊരു കുഴപ്പവുമുണ്ടാകില്ലെന്ന് അവര്‍ക്ക് തോന്നി. അവരുമായി പിണങ്ങിയൊന്നുമില്ല. നാളുകള്‍ക്ക് ശേഷം അമേരിക്കയില്‍ വച്ച് കണ്ടിരുന്നു. വലിയ സ്‌നേഹമാണ്. ഇപ്പോഴും മെസേജ് അയക്കാറൊക്കെയുണ്ട്. അന്ന് അങ്ങനെ സംഭവിച്ചുവെന്ന് മാത്രം'' എന്നും നന്ദു പറയുന്നു.
തമിഴിലൂടെയാണ് ഗീത കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ നായികയായി. തമിഴിനും മലയാളത്തിനും പുറമെ തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Actor Nandhu on how Geetha refused to wear a saree and he got scolding from the director because of it.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates