നന്ദു/ ഫേയ്സ്ബുക്ക് 
Entertainment

സ്റ്റൈലിഷ് ലുക്കിൽ നന്ദു, മേക്കോവർ കണ്ട് ഞെട്ടി ആരാധകർ; വിഡിയോ

പ്രമുഖ സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറായ മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾക്കു പിന്നിൽ

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങൾകൊണ്ട് അമ്പരപ്പിക്കുന്ന നടനാണ് നന്ദു. ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. ഇതുവരെ കാണാത്ത ലുക്കിലാണ് നന്ദു എത്തുന്നത്. ​ഗംഭീര മേക്കോവറിൽ സ്റ്റൈലിഷ് ലുക്കിലുള്ളതാണ് ചിത്രങ്ങൾ. 

പ്രമുഖ സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറായ മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾക്കു പിന്നിൽ. ഷൂട്ടിന്റെ അണിയറ വിഡ‍ിയോയും പുറത്തുവന്നു. നന്ദുവിനെ ഇതുപോലുള്ള ലുക്കിൽ ആരും ചിന്തിക്കാത്തതുകൊണ്ടാണ് മേക്കോവർ ഫോട്ടോഷൂട്ട് നടത്തിയത് എന്നാണ് മഹാദേവൻ തമ്പി പറയുന്നത്. ​മേക്കോവർ ഫോട്ടോഷൂട്ട് നടത്തിയതിൽ നന്ദുവും സന്തോഷം പങ്കുവെച്ചു. 

സിനിമാ രം​ഗത്ത് പ്രശംസ്തനായ മേക്കപ്പ് ആർട്ടിസ്റ്റായ നരസിംഹസ്വാമിയാണ് നന്ദുവിനെ സ്റ്റൈലിഷാക്കിയത്. ഭക്തവത്സലനാണ് സ്റ്റൈലിങ്. സജാദ് അബ്ദുൾഖാദറാണ് വേഷം ഒരുക്കിയത്. എന്തായാലും നന്ദുവിന്റെ ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കുകയാണ്. ഹോളിവുഡ് നടനെപ്പോലെ ഉണ്ടെന്നും ഈ മേക്കോവറിൽ നന്ദു ചേട്ടൻ ഒരു സിനിമ ചെയ്യണമെന്നുമാണ് ആരാധകരുടെ കമന്റുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി