Napoleon വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വെറുതേ മാനിഫെസ്റ്റ് ചെയ്തു കൊണ്ടിരുന്നാൽ ഒരു കാര്യവും നടക്കില്ല, അതിനായി കഠിനാധ്വാനം ചെയ്യണം'; നെപ്പോളിയൻ

'പണം എന്ന് പറയുന്നത് നമ്മുടെ അതിജീവനത്തിനുള്ള ഒരു കാര്യമാണ്'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മാനിഫെസ്റ്റേഷനെക്കുറിച്ച് താരങ്ങളടക്കം ഇപ്പോൾ തുറന്നു പറയാറുണ്ട്. നമ്മുടെ ആ​ഗ്രഹം മനസിൽ വെറുതേ പറഞ്ഞു കൊണ്ടിരുന്നാൽ ഒരു കാര്യവും നടക്കില്ലെന്ന് പറയുകയാണ് നടൻ നെപ്പോളിയൻ. ആ​ഗ്രഹത്തിനൊപ്പം നന്നായി കഠിനാധ്വാനം ചെയ്താൽ മാത്രമേ അത് നടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നെപ്പോളിയൻ ഇക്കാര്യം പറഞ്ഞത്.

"മനസിൽ വെറുതേ പറഞ്ഞു കൊണ്ടിരുന്നാൽ ഒരു കാര്യവും നടക്കില്ല. വൈരമുത്തു ഒരിക്കൽ ഇതിനേക്കുറിച്ച് മനോഹരമായി പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിജയം എന്ന് പറഞ്ഞാൽ, ആദ്യം ചിന്തിക്കണം. നന്നായി ചിന്തിക്കുന്നയാൾക്ക് മുന്നേറാനുള്ള വഴിയുണ്ട്. എന്നാൽ ചില ആളുകൾക്ക് ചിന്ത മാത്രമേ കാണൂ. ചിന്തിച്ചത് എഴുതി വയ്ക്കുന്നവരുണ്ടാകും. അങ്ങനെ എഴുതി വച്ച് മാത്രം നടക്കുന്ന ചിലരുണ്ട്.

ചിന്തിച്ച് എഴുതി വച്ച് അതിനായി പ്രവർത്തിച്ച് പാതി വഴിയിൽ ഉപേക്ഷിക്കുന്ന ചിലരുണ്ട്. ചിന്തിച്ച് എഴുതി വച്ച് അതിനായി പ്രവർത്തിച്ച് പൂർണമായും കഠിനാധ്വാനം ചെയ്യുന്നയാൾക്ക് മാത്രമേ വിജയിക്കാനാകൂ. അതുപോലെ നിങ്ങൾ നന്നായി ജീവിക്കണമെന്ന് ആ​ഗ്രഹിച്ചാൽ മാത്രം പോരാ, അതിനുള്ള വഴികൾ കണ്ടെത്തി അതിനായി കഠിനാധ്വാനം ചെയ്യണം. എങ്കിൽ മാത്രമേ വിജയിക്കാനാകൂ".- നെപ്പോളിയൻ പറഞ്ഞു.

പണത്തെക്കുറിച്ചും നെപ്പോളിയൻ സംസാരിച്ചു. "പണം എന്ന് പറയുന്നത് നമ്മുടെ അതിജീവനത്തിനുള്ള ഒരു കാര്യമാണ്. തുണി വാങ്ങിക്കാൻ ഭക്ഷണം കഴിക്കാൻ വീട് വാങ്ങിക്കാൻ ഒക്കെ വേണ്ടിയുള്ള ഒന്നാണത്. അതിന് വേണ്ടി നമ്മൾ സമ്പാദിക്കണം. എന്നുവച്ച് ഒരുപാട് സമ്പാദിച്ച് സൂക്ഷിച്ച് വയ്ക്കേണ്ട ആവശ്യവുമില്ല. അതുപോലെ ഒന്നും വേണ്ട എന്ന് പറഞ്ഞ്, സമ്പാദിക്കാതെ ഇരിക്കുകയും ചെയ്യരുത്.

നമ്മുടെ കുടുംബം നമ്മളാണ് നോക്കേണ്ടത്. പുതിയതായി വിവാഹം കഴിക്കുന്നവർ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മനസിലാക്കി അഡ്ജസ്റ്റ് ചെയ്യണം. കയറ്റത്തിലും ഇറക്കത്തിലും കൂടെ നിൽക്കണം. വരുമാനത്തിന് അനുസരിച്ച് ചെലവ് ചെയ്താൽ ഒരു പ്രശ്നവുമുണ്ടാകില്ല".- നെപ്പോളിയൻ പറഞ്ഞു.

അതോടൊപ്പം ദൈവത്തിലും പ്രേതത്തിലുമൊന്നും തനിക്ക് വിശ്വാസമില്ലെന്നും നെപ്പോളിയൻ കൂട്ടിച്ചേർത്തു. "ദൈവത്തിലും പ്രേതത്തിലുമൊന്നും എനിക്ക് വിശ്വാസമില്ല. ചെറിയ പ്രായത്തിൽ എനിക്ക് ദൈവ വിശ്വാസമൊക്കെ ഉണ്ടായിരുന്നു. ഡിഎംകെയിൽ എംഎൽഎ ആയി കഴിഞ്ഞതിന് ശേഷം ആഴത്തിൽ ചിന്തിച്ചപ്പോൾ ദൈവം ഉണ്ടോ എന്നെനിക്ക് അറിയില്ല.

നമ്മുടെ മുകളിൽ ഭയങ്കര പവറുള്ള ഒരു ശക്തിയുണ്ട്. അതുണ്ട്. ഓരോ മനുഷ്യനിലും ദൈവമുണ്ടെന്നേ ഞാൻ പറയൂ. നല്ലത് വിചാരിച്ച് എല്ലാവർക്കും നിങ്ങൾ നല്ലത് ചെയ്താൽ, നല്ല പ്രവർത്തികൾ മാത്രം ചെയ്താൽ നിങ്ങളാണ് ദൈവം. അത്രയേ ഉള്ളൂ. എന്റെ വീട്ടിലുള്ളവർ ദൈവത്തെ പ്രാർഥിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ അമ്പലത്തിൽ പോവുകയും പ്രാർഥിക്കുകയുമൊക്കെ ചെയ്യാറുണ്ട്.

ഞാനതൊന്നും അത്ര ചെയ്യാറില്ല. എന്ന് വച്ച് ആരും പ്രാർഥിക്കരുത് എന്നൊന്നും ഞാൻ പറയില്ല. അമ്പലത്തിലൊക്കെ പോകുമ്പോൾ എല്ലാവരുടെയും കൂടെ ഞാനും പോകാറുണ്ട്. എന്നാൽ ഞാൻ പ്രാർഥിക്കാറില്ല. നെറ്റിയിൽ ചന്ദനമൊക്കെ ഞാൻ വയ്ക്കാറുണ്ട്. പക്ഷേ എനിക്ക് വിശ്വാസം അത്ര ഇല്ല".- നെപ്പോളിയൻ വ്യക്തമാക്കി.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Actor Napoleon talks about manifestation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫിറ്റ് കേസ് ഫോര്‍ വിജിലന്‍സ് എന്‍ക്വയറി'; ദിവ്യയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല

അമിതാഭ് ബച്ചനും ദില്‍ജിത് ദൊസാഞ്ജിനും മുംബൈ മേയർക്കും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

'ആ കൊച്ചിന്റെ മനസ് എത്ര വേദനിച്ചു കാണും, മമിതയെ കണ്ടു പഠിക്കണം'; സെല്‍ഫിയ്ക്കായി വന്ന കുട്ടിയെ പ്രയാഗ മടക്കി അയച്ചോ? വിമര്‍ശനം

വി ഡി സതീശനെയും എന്നെയും ലക്ഷ്യമിട്ട് ഒളിക്യാമറ നീക്കം; വ്യവസായി എത്തിയത് മെറ്റാ ഗ്ലാസ് ധരിച്ച്: ആരോപണവുമായി ഡികെ ശിവകുമാർ

'കരഞ്ഞതിന് ക്രൂരമർദ്ദനം', നാലു വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അച്ഛനും അമ്മയും അറസ്റ്റില്‍