'30 വര്‍ഷം ഭ്രാന്തനെപ്പോലെ ജോലി ചെയ്തു, കുടുംബമടക്കം എല്ലാം നഷ്ടപ്പെട്ടു'; വേദിയില്‍ പൊട്ടിക്കരഞ്ഞ് ആമിര്‍ ഖാന്‍

പൊട്ടിക്കരഞ്ഞ ആമിർ ഖാന് സദസില്‍ നിന്നും ഒരാള്‍ ടിഷ്യു ബോക്‌സ് നല്‍കി
Aamir Khan
Aamir Khan
Updated on: 
1 min read

ജോലിയിലെ തിരക്കുകള്‍ കാരണം കുടുംബ ജീവിതത്തില്‍ സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച് നടന്‍ ആമിര്‍ ഖാന്‍. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെയായിരുന്നു ആമിര്‍ ഖാന്‍ മനസ് തുറന്നത്. വികാരഭരിതനായിട്ടായിരുന്നു ആമിര്‍ ഖാന്‍ സംസാരിച്ചത്. കൊവിഡ് കാലത്തിന് മുമ്പ് 30 വര്‍ഷം താന്‍ ഭ്രാന്തനെപ്പോലെ ജോലി ചെയ്യുകയായിരുന്നുവെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.

''കൊവിഡ് കാലത്ത് വെറുതെയിരുന്നപ്പോള്‍ ഞാന്‍ ചിന്തിച്ചു. ജീവിതത്തിലെ 30 വര്‍ഷം കടന്നു പോയി. ഒരു വര്‍ഷവും രണ്ട് വര്‍ഷവും അഞ്ച് വര്‍ഷവും ഭ്രാന്തനെപ്പോലെ ജോലി ചെയ്യുന്നതിലും ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണമായി ഒബ്‌സെസ്ഡ് ആകുന്നതിലും തെറ്റില്ല. പക്ഷെ അത് 30 വര്‍ഷമൊക്കെ ആകുമ്പോള്‍ നിങ്ങളുടെ ബന്ധങ്ങള്‍ തന്നെ ഇല്ലാതാകും. ഇതിനിടെ കുട്ടികള്‍ വളര്‍ന്നു, അവര്‍ മുതിര്‍ന്നവരായി. എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി'' ആമിര് ഖാന്‍ പറയുന്നു.

കണ്ണുകള്‍ നിറഞ്ഞു കൊണ്ടായിരുന്നു ആമിര്‍ ഖാന്‍ ഈ വാക്കുകള്‍ പറഞ്ഞത്. പിന്നാലെ സദസില്‍ നിന്നും ഒരാള്‍ താരത്തിന് ടിഷ്യു ബോക്‌സ് നല്‍കുകയും ചെയ്തു. ''56 -ാമത്തെ വയസിലാണ് ഈ ചിന്ത എനിക്കുണ്ടായതെന്നതില്‍ സന്തോഷമുണ്ട്. അല്ലാതെ 86-ാം വയസില്‍ ഇനിയൊന്നും ചെയ്യാനില്ലാത്ത അവസ്ഥയിലെത്തിയ ശേഷമല്ലല്ലോ'' എന്നാണ് ആമിര്‍ പറയുന്നത്.

അതേസമയം കഴിഞ്ഞ നാല് വര്‍ഷമായി താന്‍ കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും വേണ്ടി സമയം മാറ്റി വെക്കുന്നുണ്ടെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ഈയ്യടുത്താണ് ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനായത്. 2026 ജൂലൈ അഞ്ചിനാണ് ആമിര്‍ ഖാന്‍ ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചത്.

Aamir Khan
'ശേഖരേട്ടാ... ദേവാസുരം പാർട്ട് 3 എപ്പോഴാ ?', 'ലാലേട്ടൻ റെഡിയാണെങ്കിൽ ഞാൻ റെഡി'; നെപ്പോളിയൻ പറയുന്നു
Aamir Khan
ബാലു വർ​ഗീസിനെതിരെ യുവതിയുടെ ലൈം​ഗികാരോപണം; പ്രതികരിച്ച് സുഷിൻ ശ്യാം
Aamir Khan
'കയാദു ലോഹര്‍ വെള്ളം കുടിച്ച കുപ്പി' വില്‍പ്പനയ്ക്ക്; വില മൂന്ന് ലക്ഷം! പിന്നില്‍ മലയാളി?
Summary

Aamir Khan breaks down as he speaks about losing time with family as he was working like a madman for 30 years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com