

അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാരോപിച്ച് നടൻ ബാലു വർഗീസിനെതിരെ കഴിഞ്ഞ ദിവസം യുവതി രംഗത്തെത്തിയിരുന്നു. സംഭവം വാർത്തയായതോടെ പ്രതികരണം അറിയിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ സുഷിൻ ശ്യാം.
വാർത്തയുടെ ന്യൂസ് കാർഡ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്താണ് സുഷിൻ പ്രതികരണം അറിയിച്ചത്. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചാണ് നടനെതിരെ യുവതി വക്കീൽ നോട്ടീസ് അയച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള മാപ്പപേക്ഷയും ഇനി ഇത്തരം പെരുമാറ്റം ഉണ്ടാകില്ലെന്ന രേഖാമൂലമുള്ള ഉറപ്പും നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.
അടുത്തിടെ നടന്ന സംഭവത്തിൽ താൻ കടുത്ത മാനസിക വിഷമത്തിലാണെന്ന് പരാതിക്കാരിയെ ഉദ്ധരിച്ച് 'ദ് ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്തു. നീന്തൽക്കുളത്തിൽ വെച്ച് ബലമായി ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും യുവതി വ്യക്തമാക്കി. സംഭവം നടന്നയുടൻ ഇതിനെ ചോദ്യം ചെയ്തെങ്കിലും അബദ്ധം സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ മറുപടിയെന്ന് യുവതി പറഞ്ഞു.
എന്നാല്‍ ഇത് ബോധപൂര്‍വ്വമായ കടന്നുകയറ്റമാണെന്ന് ബോധ്യപ്പെട്ടതായും, തന്റെ അനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോഴാണ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലായതെന്നും യുവതി വെളിപ്പെടുത്തി. ഇതിനെത്തുടര്‍ന്നാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates