ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

"സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും!" റഹ്മാന് വേണ്ടി വരികൾ എഴുതി പാടി നീരജ് 

അഭിനേതാവായും റാപ്പറായുമുള്ള തന്റെ തമിഴ് അരങ്ങേറ്റമാണെന്നും നീരജ്

Author : സമകാലിക മലയാളം ഡെസ്ക്

ഗൗതം മേനോന്റെ വെന്ത് തണിന്തത് കാട് എന്ന പുതിയ സിനിമയിൽ എ ആർ റഹ്മാന് വേണ്ടി വരികൾ എഴുതി പാടിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ നീരജ് മാധവ്. ഇത് ശരിക്കുമൊര ഫാൻബോയ് മൊമന്റ് ആണെന്നും ഒരു അഭിനേതാവായും റാപ്പറായുമുള്ള തന്റെ തമിഴ് അരങ്ങേറ്റമാണെന്നും നീരജ് കുറിച്ചു. റഹ്മാനും ​ഗൗതം മേനോനും ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് കുറിപ്പ്. 

നീരജിന്റെ വാക്കുകൾ

അതെ, എ ആർ റഹ്മാന് വേണ്ടി ഞാൻ വരികൾ എഴുതി പാടി! സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും!
ഇത് ആരോ‌ടും പറയാതെ എന്നിൽതന്നെ സൂക്ഷിക്കാൻ ഞാൻ വളരെയധികം ശ്രമിച്ചിരുന്നു, #VTK കണ്ടവർക്ക് ഇതിനകം അറിയാം. പക്ഷേ ഇപ്പോൾ എനിക്ക് ലോകത്തോട് പറയാൻ കഴിയും! #VTK ഓഡിയോ ലോഞ്ചിലെ എന്റെ പ്രസംഗത്തിനിടെ @arrahman-ന്റെ മുന്നിൽ ഒരു വാക്യം ഞാൻ ആലപിച്ചു. പിന്നെ ഞാൻ ആ ഇതിഹാസത്തിനൊപ്പം അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ഇരുന്ന് ഈ ട്രാക്ക് ചെയ്യുകയാണ്! ശരിക്കും ഒരു ഫാൻബോയ് മൊമ‌ന്റ്. വെന്ത് തണിന്തത് കാട് ഇപ്പോൾ തിയേറ്ററുകളിൽ. ഒരു അഭിനേതാവായും റാപ്പറായും എന്റെ തമിഴ് അരങ്ങേറ്റം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT