വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്ന താരമാണ് നിവിൻ പോളി. ഇപ്പോൾ താൻ ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. കൊടും ക്രൂരനായ വില്ലനാവണം എന്നാണ് താരത്തിന്റെ ആഗ്രഹം. സാമൂഹിക പ്രതിബദ്ധതകളോ നന്മ മരം ഇമേജോ ഒന്നുമില്ലാത്ത ഒരു ഡാർക്ക് വില്ലനായിരിക്കണം അതെന്നും താരം വ്യക്തമാക്കി.
'എനിക്കൊരു വില്ലൻ കഥാപാത്രത്തെ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്, കൊടും ക്രൂരനായ വില്ലൻ. സാമൂഹിക പ്രതിബദ്ധതകളോ നന്മ മരം ഇമേജോ ഒന്നുമില്ലാത്ത ഒരു ഡാർക്ക് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കണം. ഞാൻ അതുപോലുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല. ഒരുപാട് നാളത്തെ ആഗ്രഹമാണ്.- നിവിൻ പോളി പറഞ്ഞു.
താൻ ഇതേക്കുറിച്ചും പറയുമ്പോൾ പല റെഫറൻസുകളുമായി വരാറുണ്ടെന്നും എന്നാൽ അതൊന്നുമല്ലാത്ത ഒരു മാരകമായ വില്ലൻ കഥാപാത്രമാണ് വേണ്ടതെന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആ വില്ലനിൽ ഒരു നായകൻ ഉണ്ടാകണമെന്നില്ലെന്നും നായകനായി വേറേ സിനിമകൾ ചെയ്യാമല്ലോ എന്നും താരം കൂട്ടിച്ചേർത്തു.
ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പടവെട്ടും റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റുമാണ് നിവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിരയാണ് പടവെട്ടിലുള്ളത്. സണ്ണി വെയ്ൻ ആദ്യമായി നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സാറ്റർഡേ നൈറ്റിൽ നിവിനെ കൂടാതെ ഗ്രേസ് ആന്റണി, അജു വർഗീസ്, സൈജു കുറിപ്പ്, സിജു വിൽസൺ, സാനിയ അയ്യപ്പൻ എന്നിവരാണ് അഭിനയിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates